നരകത്തെ ഒട്ടും പേടിക്കാതെയും സ്വര്‍ഗത്തെ ഒട്ടും ആഗ്രഹിക്കാതെയും അല്ലഹുവിന്റ്റെ ഹുബ്ബ് മാത്രം കാംക്ഷിച്ചു കൊണ്ട് ഇബാദത്ത് ചെയുക എന്ന ഒരു രീതി എത്രത്തോളം ഇസ്ലാമികമാണ്? അവലംബ സഹിതം വിശദീകരിചാലും.
ചോദ്യകർത്താവ്
ജാബിര്‍ ഉസ്മാന്‍ ചേളാരി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നരകത്തെ പേടിച്ചും സ്വര്‍ഗം ആഗ്രഹിച്ചും മാത്രമേ ഇബാദത്തു ചെയ്യാവൂ എന്ന് ഇസ്ലാമിക പ്രമാണങ്ങളിലെവിടെയും ഇല്ല. സ്വര്‍ഗം ലഭിക്കുമെന്ന് ഉറപ്പു ലഭിച്ചിട്ടും തെറ്റുകളില്‍ നിന്ന് വിട്ടു നിന്ന് ജീവിച്ച പ്രവാചകന്മാരുടെയും സ്വഹാബത്തിന്‍റെയും ചരിത്രം നമ്മുടെ മുമ്പിലുണ്ട്. നഫീസതുല് മിസ്വരിയ്യ എന്ന മഹതി പറയാറുണ്ടായിരുന്നു. ((അല്ലാഹുവേ നിന്‍റെ നരകം പേടിച്ചിട്ടോ അല്ലെങ്കില്‍ നിന്‍റെ സ്വര്‍ഗം ആഗ്രഹിച്ചിട്ടോ അല്ല ഞാന്‍ നിന്നെ ആരാദിക്കുന്നത്. മറിച്ച് നിന്നോടുള്ള അതിയായ സ്നേഹം മൂലമാണ്.))
അല്ലാഹുവിന്‍റെ റിളായും അവന്‍റെ വജ്‍ഹും ആഗ്രഹിച്ച് ഇബാദത്തെടുക്കാനാണല്ലോ ഖുര്‍ആനില്‍ എട്ടോളം സ്ഥലങ്ങളില്‍ പറഞ്ഞിരിക്കുന്നത്. (2-207, 2-265, 2-272, 4-114, 13-22, 57-27, 60-1, 92-20)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


