ഹറാമായ അവിശ്യങ്ങള്‍ക്ക് ജിന്നിന്‍റെ സഹായം തേടുന്നതിന്റെ വിധി എന്ത് ? ജിന്നിനെ എങ്ങെനെയാണ് ഖാദിമാക്കുന്നത്.
ചോദ്യകർത്താവ്
മുഹമ്മദ് റഫീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹറാമായ ആവശ്യങ്ങള്‍ക്ക് ജിന്ന് എന്നല്ല ഒരാളുടെയും സഹായം തേടാന്‍ പറ്റുകയില്ല. അത് ഹറാം തന്നയാണ്. ജിന്ന് അല്ലാഹുവിന്‍റെ ഒരു സൃഷ്ടിയാണ്. മറ്റു സൃഷ്ടികളെയും ജന്തുക്കളെയും നമ്മുടെ വരുതിയില്‍ കൊണ്ടു വരുന്നതു പോലെ ജിന്നിനെയും സ്വാധീനിക്കാനാവും. ഓരോ ജീവിയോടും അതിനെ ഇണക്കാന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളും പ്രാവീണ്യങ്ങളുമാണ് ഉപയോഗിക്കുന്നത്. അവ അറിയാന്‍ അതില്‍ പ്രഗത്ഭരായവരെ നേരിട്ടു ചെന്നു പഠിക്കണമല്ലോ. പക്ഷേ, നമ്മുടെ ഓരോ അനക്കവും അടക്കവും അല്ലാഹുവിന്‍റെ പ്രീതിക്കാണെന്ന് നാം ഉറപ്പു വരുത്തണം. അല്ലാഹുവിന്‍റെ തൃപ്തി കാംക്ഷിക്കാത്ത ഒരറിവും നാം നേടുകയും അരുത്. നല്ലതു മാത്രം പഠിക്കാനും പഠിച്ചത് അനുസരിച്ച് ജീവിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.


