നബി(സ)യുടെ കാലത്ത് ഇസ്ലാം മതം സ്വീകരിക്കാത്ത നബിയുടെ ശത്രുക്കള്‍ ആയ ഒരു പാട് പേര്‍ അറേബ്യയില്‍ ഉണ്ടായിരുന്നല്ലോ ..അവര്‍ പിന്നീട് മുസ്ലീം ആയോ ..അവരുടെ സന്താന പരമ്പരകള്‍ ഇസ്ലാം മതത്തില്‍ വരാതെ ഇപ്പോഴും അറേബ്യയില്‍ ജീവിക്കുന്നുണ്ടോ ..

ചോദ്യകർത്താവ്

തസ്ലീം എം. കെ.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മക്കാ വിജയത്തിനു ശേഷം മക്കയിലെ മുശ്‍രിക്കുകള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്കു കടന്നു വന്നു. വളരെ തുച്ചം പേരേ അമുസ്ലിംകളായി മക്കയില്‍ തുടര്‍ന്നുള്ളൂ. അവരില്‍ പലരും പിന്നീട് മുസ്ലിംകളായി. കടുത്ത ശത്രുക്കളായ ചിലര്‍ നബി(സ)യുടെ നിര്‍ദ്ദേശപ്രകാരം കൊല്ലപ്പെടുകയുമുണ്ടായി. മദീനയില്‍ യഹുദികളടക്കം ചില അമുസ്ലിംകളുണ്ടായിരുന്നു. അറേബ്യയുടെ മറ്റു ഭാഗങ്ങളായ ത്വാഇഫ് പോലെയുള്ള സ്ഥലങ്ങളിലും അമുസ്ലിംകളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ നബി(സ)യുടെ ജീവിത കാലത്തും ഖുലഫാഇന്‍റെ കാലത്തും ഇവരുമായി യുദ്ധവും നടന്നിട്ടുണ്ട്. എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷവും പിന്നീട് ഇസ്ലാമിലേക്കു കടന്നുവന്നു. മക്കയില്‍ നിന്നും മദീനയില്‍ നിന്നും അമുസ്ലിംകളെ പുറത്താക്കണമെന്ന റസൂല്‍ (സ)യുടെ വസ്വിയ്യത്ത് ഉമര്‍ (റ) നിറവേറ്റുകയുണ്ടായി. മദീനയില്‍ നിന്നു പുറത്താക്കപ്പെട്ട ജൂത-ക്രൈസ്തവരുടെ സന്താന പരമ്പരകളിലുള്ളവരാണ് ചിലര്‍ ഇപ്പോഴും അറേബ്യയുടെ മറ്റു പ്രദേശങ്ങളിലെ ജൂത ക്രൈസ്തവരില്‍ ചിലരെന്നു ചരിത്രത്തില്‍ അഭിപ്രായങ്ങളുണ്ട്. റസൂല്‍ (സ)യുടെ ജീവിത കാലത്ത് ഇന്നത്തെ ഫലസ്തീന്‍, ഇറാഖ്, സിറിയ തുടങ്ങിയവ അറേബ്യയുടെ ഭാഗങ്ങളായിരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധ്യേയമാണ്. കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് ജീവിക്കാനും അല്ലാഹു തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter