മുങ്ങിക്കുളിയല്ലാതെ , വലിയ അശുദ്ധിയെ നീക്കാനുള്ള കുളി കുളിച്ച ശേഷം നിസ്കരിക്കനമെങ്കില്‍ വുദൂ എടുക്കെണ്ടതില്ലേ? കുളിക്കുമ്പോള്‍ ഗുഹ്യ സ്ഥാനത്തു സ്പര്‍ശിചിട്ടുണ്ടെങ്കിലൊ?
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിര്‍ബന്ധമോ സുന്നതോ ആയ കുളികളിലെല്ലാം കുളിക്കുന്നതിനു മുമ്പ് പൂര്‍ണ്ണമായ വുദൂ ചെയ്യല്‍ സുന്നതാണ്. കുളിക്കിടയില്‍ വുദൂ മുറിഞ്ഞാല്‍ അപ്പോള്‍ തന്നെ വീണ്ടും വുദൂ ചെയ്യല്‍ സുന്നതാണ്. തുടക്കത്തില്‍ വുദൂ ചെയ്യാതിരുന്നവനും ഇടക്ക് വെച്ച് വുദൂ ചെയ്യല്‍ സുന്നതാണ്. മുങ്ങി കുളിക്കുന്നവനും ഈ വുദൂ സുന്നതാണ്. വുദൂ കുളിയുടെ സുന്നത് മാത്രമാണ് നിബന്ധനയല്ല. വുദൂ ഇല്ലാതെ കുളിച്ചാലും കുളി സ്വഹീഹ് ആകുന്നതാണ്.
കുളിയെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


