പുരുഷന്മാരുടെ സ്വവര്‍ഗ രതിയെ കുറിച്ച് ഇസ്ലാമിന്‍റെ നിലപാട് എന്താണ്.
ചോദ്യകർത്താവ്
സലീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹേതര രതികളെല്ലാം ഇസ്ലാമില്‍ നിഷിദ്ധമാണ്. സ്വവര്‍ഗ്ഗ രതി ഇസ്ലാമില്‍ വന്‍ പാപമാണ്. സ്ത്രീകള്‍ പരസ്പരമുള്ള ലെസ്ബിയനിസവും പുരുഷന്മാര്‍ പരസ്പരമുള്ള ഗേസെക്സും ഒരുപോലെ വന്‍പാപമാണ്. ഇസ്ലാമിക കോടതി അതിനു വ്യഭിചാരത്തിനുള്ള ശിക്ഷ നടപ്പാക്കണം. അല്ല അവരെ വാളുകൊണ്ട് കൊന്നിട്ട് കരിച്ചു കളയണമെന്നുവരെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്വവര്‍ഗ്ഗരതിയെ അല്ലാഹു തആല വളരെ നീച പ്രവൃത്തിയെന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിച്ചത്. സ്വവര്‍ഗ്ഗരതിക്കാരായ ഒരു സമൂഹത്തെ ദാരുണമായി നശിപ്പിച്ച ചരിത്രവും ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. ലൂഥ് നബി(അ)യുടെ സമുദായമായിരുന്നു അത്. സ്വവര്‍ഗരതി വര്‍ദ്ധിച്ചാല്‍ ആ സമുദായത്തിന്‍റെ സംരക്ഷണം അല്ലാഹു എടുത്തു കളയുമെന്ന് ഹദീസില്‍ കാണാം. പിന്ദ്വാരത്തിലൂടെ ഭോഗം ചെയ്യുന്ന ഒരാളെ അല്ലാഹു കാരുണ്യത്തോടെ നോക്കുകയില്ല എന്ന് നബി(സ) പറഞ്ഞു.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


