ബറാഅത്ത് രാവ് എന്ന് ഉദേശിക്കുന്നത് ശഹബാന്‍ 14 രാത്രിയല്ലേ അന്നല്ലേ 3 യാസീൻ പറയണം ചെയ്യേണ്ടത്..യാസീൻ ഇഷ മഗ്രിബിന് ശേഷമാണോ ഒതെണ്ടത് ? അതോ അസരിനു ശേഷമോ ? ..നോമ്പ് എടുക്കേണ്ടത് 15 പകലിലും അല്ലെ ?
ചോദ്യകർത്താവ്
ഹംസ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഹിജ്റ കലണ്ടറില്‍ സൂര്യാസ്തമയത്തോടെയാണ് ദുസം ആരംഭിക്കുന്നത്. അഥവ ആദ്യം രാത്രി, പിന്നെ പകല്‍. (ഗ്രിഗേറിയന്‍ കലണ്ടറു പ്രകാരം അര്‍ദ്ധരാത്രി 12 മണിക്കു ശേഷമാണ് പുതു ദിനം ആരംഭിക്കുന്നത്). അതിനാല്‍ ശഅ്ബാന്‍ 14 ന്‍റെ പകല്‍ അസ്തമിച്ച രാത്രിയാണ് ശഅ്ബാന്‍ 15 ന്‍റെ രാത്രി അഥവാ ബറാഅത് രാവ്.
ബറാഅത് രാവിനു വളരെ ശ്രേഷ്ഠതകളുണ്ട്. അതു സംബന്ധമായ പല ഹദീസുകളും വന്നിട്ടുണ്ട്. ആ രാത്രിയില്‍ ഇബാദതുകളും ദുആകളും വര്‍ദ്ധിപ്പിക്കല്‍ വളരെ ഉത്തമമാണ്. അന്നു നമ്മുടെ ആയുസ്സ്, റിസ്ഖ് തുടങ്ങിയ വിധികള്‍ നിര്‍ണ്ണയിക്കുന്ന രാത്രിയാണെന്നും ഹദീസില്‍ കാണാം.
ഇഹ്‍യാ ഉലൂമിദ്ദീനിന്‍റെ ശറഹായ ഇത്ഹാഫുസ്സാദത്തില്‍ മുത്തഖീന്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ ഓതുന്ന പതിവ് മഹാന്മാര്‍ക്കുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. രണ്ടു റക്അതു വീതം മുഥ്ലഖന്‍ സുന്നത് നിസ്കരിച്ച് ഓരോ യാസീന്‍ ഓതി ദുആ ചെയ്യുക. ഒന്നാമത്തെ യാസീന്‍ ആയുസ്സ് വര്‍ദ്ധിക്കാനും രണ്ടാമത്തെ യാസീന്‍ റിസ്ഖില്‍ ബര്‍കത് ലഭിക്കാനും മൂന്നാമത്തെ യാസീന്‍ നല്ല അന്ത്യമുണ്ടാവാനും വേണ്ടി ഓതുക.
ഇത് ബറാഅത് രാവില്‍ ചെയ്യേണ്ട ദിക്റുകളാണല്ലോ അതിനാല്‍ ആ രാത്രിയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ മഗ്റിബിനു ശേഷം ഓതലാണ് നല്ലത്. രാവിലെയും വൈകുന്നേരവും ഓതേണ്ട ദിക്റുകളുടെ സമയം നിശ്ചയിച്ചു പറയുന്നിടത്ത് വൈകുന്നേര ദിക്റുകള്‍ അസ്വറിനു ശേഷം തന്നെ തുടങ്ങാമെന്ന് ((തഖാലീദുസ്സമാവാത്)) പോലെയുള്ള കിതാബുകളില്‍ കാണാം. ഇതു പ്രകാരമായിരിക്കാം ചിലയിടങ്ങളില്‍ അസ്വറിനു ശേഷം തന്നെ ഇതു ഓതുന്ന പതിവുണ്ടായത്.
പ്രത്യേകമായ നോമ്പു നോല്‍ക്കല്‍ സുന്നത്തുള്ളത് ശഅ്ബാന്‍ 15ന്‍റെ പകലിലാണ്.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.


