അസ്സലാമു അലൈക്കും. വുദു എടുകുമ്പോള്‍ ഓരത് മരഞ്ഞില്ലെങ്കിലും വുദു ശരിയാകും എന്ന് കണ്ടു. ഔറത് എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. ഒരാള്‍ പൂര്ണ നഗ്നനായി വുദു ചെയ്താല്‍ ശരിയാകുമോ ?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഔറത് മറക്കല്‍ വുദൂവിന്‍റെ നിബന്ധനയോ നിര്‍ബന്ധ ഘടകമോ അല്ല. ഔറത്ത് നിസ്കാരത്തിലെ ഔറതായാലും പുറത്തുള്ള ഔറതായാലും ശരി. പൂര്‍ണ്ണ നഗ്നനായി വുദൂ ചെയ്താലും വുദൂ ശരിയാകും. അതുപയോഗിച്ചു നിസ്കാരം പോലെയുള്ള വുദൂ നിബന്ധനായ അമുലുകള്‍ നിര്‍വ്വഹിക്കാവുന്നതുമാണ്. ശറഇല്‍ അംഗീകരിക്കാത്ത നിലക്കാണ് അദ്ദേഹം നഗ്നനായതെങ്കില്‍ അതിനുള്ള കുറ്റം അദ്ദേഹത്തിനുണ്ടാകും. പക്ഷേ, വുദൂവിന്‍റെ സാധുതയെ അതു ബാധിക്കുകയില്ല തന്നെ.ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.


