ഒരു സ്ഥാപനത്തിലെ ഫിനന്‍സിയര്‍ ആയി ജോലി ചെയ്യുമ്പോള്‍ മുതലാളി അറിയാതെ അത്യാവശ്യ കാരണങ്ങളാല്‍ കുറച്ചു തുക പിന്നീട് തിരിച്ചു കൊടുക്കാം എന്ന നിയ്യതോട് കൂടി എടുത്താല്‍ ഇതിന്റെ ഇസ്ലാമിക വിധി എന്താണ്?
ചോദ്യകർത്താവ്
ഉമര്‍ എം. വി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അന്യന്‍റെ മുതല്‍ ഉടമയുടെ തൃപ്തിയില്ലാതെ കൈവശം വെക്കുന്നതും വിക്രയം ചെയ്യുന്നതും നിഷിദ്ധമാണ്. മുതലാളിയുടെ പണം ജോലിക്കാരനു സ്വന്തം ആവശ്യത്തിനു താല്‍ക്കാലികമായി - തിരിച്ചടക്കണമെന്ന ഉദ്ദേശ്യത്തോടെ ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ അതിനുള്ള മുതലാളിയുടെ സമ്മതമോ, ഇതില്‍ അദ്ദേഹത്തിനു അതൃപ്തിയുണ്ടാവുകയില്ലെന്ന് ഉറപ്പോ ഉണ്ടാവണം. അല്ലെങ്കില്‍ സാധാരണ നടപ്പു പ്രകാരം ജോലിക്കാരന്‍റെ തസ്ഥികയിലുള്ളവരുടെ അധികാര പരിധിയില്‍ അത്തരം ഇടപാടുകളും പെട്ടതാവണം. അല്ലാത്ത പക്ഷം അത് ഏതു നിലക്കായാലും സ്വന്തം ആവശ്യത്തിനു ഉപയോഗിക്കുന്നത് നിഷിദ്ധമാണ്.
കൂടുതല്‍ അറിയാനും അറിഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ


