പള്ളിയില നിന്നോ വീട്ടില്‍ നിന്നോ ബാങ്ക് കൊടുക്കുന്നത് കേകുമ്പോള്‍ വുളു എടുക്കാമോ? വുളു കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ബാങ്ക് കൊടുക്കുന്നതെങ്കിലോ?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ബാങ്കിനു ജവാബ് നല്‍കാനായി ദുആ, ദിക്റ്, ഖുര്‍ആന്‍ പാരായണം എന്നിവ നിര്‍ത്തല്‍ സുന്നത്താണ്. ദികറുകളോടൊപ്പം വുദൂ എടുക്കുന്നവന്‍ ബാങ്ക് കഴിയുന്നത് വരെ കാത്തിരിക്കുന്നതാണ് ഉത്തമം. വുദൂവിനിടയിലാണ് ബാങ്ക് എങ്കില്‍ മുവാലാത് അഥവ തുടര്‍ച്ച (ഒരു അയവയം കഴുകി ഉണങ്ങുന്നതിനു മുമ്പായി അടുത്ത അവയവം കഴുകുക) മുറിയാത്ത രൂപത്തില്‍ ജവാബ് നല്‍കണം. വുദൂവില്‍ മുവാലാത് സുന്നതാണ്. നിര്‍ബന്ധമാണെന്ന് ചില മദ്ഹബില്‍ അഭിപ്രായമുണ്ട്. ബാങ്കിനു മുമ്പേ വുദൂ പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അതിന്‍റെ അവസാന ദുആ ബാങ്കു തീരുന്നതു വരെ പിന്തിക്കലാണ്  സുന്നത്. വുദൂവും ബാങ്കും ഒന്നിച്ചു പൂര്‍ത്തിയായാല്‍ ആദ്യം വുദൂവിന്‍റെ ദുആ ചെയ്യുക. പിന്നീട് ബാങ്കിന്‍റെ ദുആയും ചെയ്യുക. മറ്റു അഭിപ്രായങ്ങളും ഫുഖഹാഇനുണ്ട്. മുകളില്‍ പറഞ്ഞതെല്ലാം ഉത്തമമായ കാര്യങ്ങളാണ്. അതിനാല്‍ ബാങ്കു കൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ വുദൂ എടുക്കുന്നത് ഹറാമല്ല.

ബാങ്കിനു ജവാബ് ചെയ്യാനായി വുദൂ പിന്തിച്ചാല്‍ നിസ്കാരം ഖദാആവാന്‍ സാധ്യതയുണ്ടെങ്കില്‍ പെട്ടെന്നു തന്നെ വുദൂ ചെയ്യല്‍ നിര്‍ബന്ധമാണ്.

ആരാധനാകര്‍മ്മങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter