റമദാന്‍ മാസം പകലില്‍ നോമ്പ് ഉള്ള ദമ്പതികള്‍ ആദ്യം വെള്ളം കുടിച്ച് നോമ്പ് മുറിച് ജിമാഇല്‍ എര്‍പ്പെടാമോ ?നോമ്പില്ലെങ്കില്‍ പറ്റുമോ ?
ചോദ്യകർത്താവ്
അഫ്സല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കാരണം കൂടാതെ റമദാന്‍ മാസത്തില്‍ നോമ്പു മുറിച്ചവനു ഇംസാക് നിര്‍ബന്ധമാണ്. അവന്‍റെ നോമ്പു ബാഥിലായാലും ശിഷ്ട സമയം നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യാതെ കഴിയല്‍ നിര്‍ബന്ധമാണ്. അതിനാല്‍ അനുവദനീയ കാരണങ്ങളില്ലാതെ വെള്ളം കുടിച്ചു നോമ്പു മുറിച്ചവനു റമദാനിലെ പകല്‍ സമയത്ത് ജിമാഅ് ചെയ്യല്‍ നിഷിദ്ധം തന്നെ. അതു പോലെ തന്നെയാണ് നിയ്യത്ത് മറന്നതു പോലെയുള്ള കാരണങ്ങളാല്‍ ഇംസാക് നിര്‍ബന്ധമായവര്‍ക്കും. പക്ഷേ, നോമ്പു മുറിച്ചതിനു ശേഷം ജിമാഅ് ചെയ്തവര്‍ക്ക് ആഖിറത്തില്‍ വലിയ ശിക്ഷയുണ്ടെങ്കിലും കഫ്ഫാറത് നിര്‍ബന്ധമില്ല. അവര്‍ പെട്ടെന്നു തന്നെ തൌബ ചെയ്യണം. നോമ്പു മുറിക്കാന്‍ അനുവാദമുള്ളവര്‍ നോമ്പു ഉപേക്ഷിക്കുകയാണെങ്കില്‍ അവര്‍ക്ക് പകല്‍ സമയത്ത് ജിമാഅ് ചെയ്യല്‍ അനുവദനീയമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


