നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും” (സൂറാ.മനുഷ്യന്‍, 76:7) ഇത് അല്ലാഹുവിന്‍റെ ദാസന്മാര്‍ ഭൂമിയിലായിരിക്കുമ്പോള്‍ ചെയ്യുന്ന കാര്യമാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് നല്‍കിയിട്ടുമുണ്ട്. ഈ ആയത്തില്‍ നിന്നും അല്ലാഹുവിന്‍റെ ദാസന്മാര്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടെങ്കില്‍ അത് നിറവേറ്റണം എന്ന കാര്യവും വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇനിയാണ് സംശയം വരുന്നത്. വേറൊരു ഹദീസ് ഞാന്‍ താഴെ കൊടുക്കുന്നു: സിയാദ് ഇബ്നുജുബൈര്‍ നിവേദനം: ഒരു മനുഷ്യന്‍ ഇബ്നു ഉമറിന്‍റെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘ഞാന്‍ ഒരു ദിവസം നേര്‍ച്ചയാക്കി. എന്നാല്‍ ആ ദിവസം ബലി പെരുന്നാള്‍ ദിവസമോ- അതോ ചെറിയ പെരുന്നാള്‍ ദിവസമോ (നിവേദകന് സംശയം)- ഒത്തുവന്നു. അപ്പോള്‍ ഇബ്നു ഉമര്‍ പറഞ്ഞു: ‘നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു; ഈ ദിവസം നോമ്പനുഷ്ഠിക്കുന്നത് നബി വിരോധിക്കുകയും ചെയ്തിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 142 (1139) ഇതുപോലത്തെ ഒരവസ്ഥ വന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ‘അടുത്ത മാസത്തിലെ ഇത്രാം തിയ്യതി ഞാന്‍ നോമ്പ് എടുത്തുകൊള്ളാം’ എന്ന് നിങ്ങള്‍ ഒരു നേര്‍ച്ച നേരുന്നു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ആ ദിവസം പെരുന്നാള്‍ ആണെന്ന് ഖാസി പ്രഖ്യാപിക്കുകയും ചെയ്യുന്നു. നിങ്ങള്‍ അപ്പോള്‍ എന്ത് ചെയ്യും? സൂറാ.76:7 അനുസരിച്ച് നിങ്ങളുടെ നേര്‍ച്ച നിറവേറ്റാന്‍ വേണ്ടി നോമ്പ് എടുക്കുമോ അതോ മുകളിലെ ഹദീസുകളില്‍ മുഹമ്മദ് പറഞ്ഞിരിക്കുന്നതനുസരിക്കാന്‍ വേണ്ടി പെരുന്നാള്‍ ദിവസത്തില്‍ നോമ്പ് എടുക്കാതിരിക്കുമോ? —ഇത് ഒരു ക്രസ്തവാ സൈറ്റില്‍ നീന്നും വന്ന ചോദ്യമാണ്.....? ഇതൊന്നു വിശദീകരിചാലും
ചോദ്യകർത്താവ്
സജ്ജാദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഇസ്‍ലാം, ഇസ്‍ലാമിലെ കര്‍മ്മശാസ്ത്ര വൈപുല്യം, അതിലെ ഗ്രന്ഥങ്ങളിലെ അ പണ്ഡിതരുടെയും ആഴത്തിലുള്ള അറിവു്, കണിശത എന്നിവയെ കുറിച്ചൊന്നും ഒരു അവബോധവുമില്ലാത്തതാണ് ഇത്തരം ഒരു ചോദ്യത്തിനു പിന്നിലുള്ള ചോതന. താന്‍ നിലനില്‍ക്കുന്ന മതത്തോടു സാദൃശപ്പെടുത്തി വിമര്‍ശിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്.
ആദ്യമായി ഇസ്ലാമിക കര്‍മ്മശാസ്ത്രം പ്രവിശാലമാണ്. കര്‍മ്മങ്ങളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍ വിശദീകരിക്കുമ്പോള്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിനു ചോദ്യത്തില്‍ വിഷയമായി വന്ന ((നേര്‍ച്ച)) എന്നത് ഇമാം ഇബ്നു ഹജര്‍ തന്‍റെ തുഹ്ഫയില്‍ പത്താം വോള്യത്തില്‍ 67 മുതല്‍ 101 വരെയുള്ള 34 പേജുകളിലായി വിശദീകരിച്ചിട്ടുണ്ട്. (എന്‍റെ കൈവശമുള്ള, 1983 ല്‍ ഈജിപ്തില്‍ പ്രസിദ്ധീകൃതമായ പ്രതിക്കനുസരിച്ച്. മറ്റു പ്രതികളില്‍ അക്ഷരങ്ങളുടെ വലുപ്പ-ചെറുപ്പങ്ങള്‍ക്കനുസരിച്ചും പേജ് ക്രമീകരണങ്ങള്‍ക്കനുസരിച്ചും ചെറിയ ഏറ്റകുറച്ചിലുകളുണ്ടാകാം.) അവയില്‍ ചോദ്യത്തില്‍ സൂചിപ്പിച്ച അവസരങ്ങളിലെന്തു ചെയ്യണമെന്നും അതല്ലാത്ത അവസരങ്ങളും വിശദമാക്കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും ഇസ്‍ലാമിക കര്‍മ്മങ്ങള്‍ ചെയ്യേണ്ടുന്ന വിധങ്ങളും ഏതു പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്ലാമികമായ വിധിയും കണ്ടെത്താനുതകുന്ന അടിസ്ഥാന നിയമങ്ങളുണ്ട്.
മേല്‍ പറഞ്ഞിടത്ത് അവന്‍ പെരുന്നാള്‍ ദിനം നോമ്പനുഷ്ഠിക്കരുത്. ആ നേര്‍ച്ച വീട്ടേണ്ടതില്ല. കാരണം കഴിയാത്ത കാര്യങ്ങള്‍ അല്ലാഹു അവന്‍റെ അടിമയെ കല്‍പിക്കുകയില്ല. എന്നാല്‍ മറ്റൊരു ദിവസം അതിനു പകരമായി നോമ്പനുഷ്ഠിക്കല്‍ അഭികാമ്യമാണ്. ഇബ്നു ഉമര്‍ (റ) ഇവിടെ ഉദ്ദേശിച്ചതും ഇതു തന്നെയാണ്. (ശറഹു മുസ്‍ലിം). എന്നാല്‍ അല്ലാഹു, പ്രവാചകന്‍ എന്ന പ്രയോഗം ഖുര്‍ആന്‍, ഹദീസ് എന്ന അര്‍ത്ഥത്തിലേ ഉപയോഗിക്കേണ്ടതുള്ളൂ. അല്ലാഹു കല്‍പിച്ചു എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞുവെന്നും റസൂല്‍ നിരോധിച്ചുവെന്നാല്‍ ഹദീസില്‍ വന്നുവെന്നുമാണ്. യഥാര്‍ത്ഥത്തില്‍ രണ്ടും അല്ലാഹുവിന്‍റെ കല്പനകള്‍ തന്നെയാണ്. ഒന്നു മറ്റൊന്നിന്‍റെ വ്യാഖ്യാനമോ, വിശദീകരണമോ, പൂര്‍ത്തീകരണമോ ആണ്. ഒരു പൊതുവായ കല്പനയാണ് നേര്‍ച്ചയാക്കിയത് വീട്ടണമെന്നത്. ആ പൊതു നിയമത്തിന്‍റെ വിശദീകരണങ്ങളിലാണ് വീട്ടല്‍ നിഷിദ്ധമായതും വീട്ടല്‍ നിര്‍ബന്ധമില്ലാത്തതുമായ അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ വിശദീകരിക്കുക. ഒരു പാതകം ചെയ്യണമെന്ന് ഒരാള്‍ നേര്‍ച്ച നേര്‍ന്നാല്‍ ആ നേര്‍ച്ച കുറ്റകരമാണെന്നതു പോലെ അതു നിറവേറ്റുന്നത് മഹാ അപരാധമാണ്. ചില സന്ദര്‍ഭങ്ങളില്‍ നേര്‍ച്ച നിറവേറ്റുന്നതിനു പകരം പ്രായിശ്ചിത്യം നല്‍കേണ്ടി വരും. വാതില്‍ തുറക്കുക പോലെ പുണ്യകര്‍മ്മമല്ലാത്ത, എന്നാല്‍ അനുവദനീയമായവ നേര്‍ച്ച നേരുന്നത് വൃഥാവിലാണ്. അത് അസാധുവുമാണ്. മറ്റൊരു ഉദാഹരണം - അഞ്ചുനേരം നിസ്കരിക്കല്‍ നിര്‍ബന്ധമാണെന്നത് പൊതു നിയമം. എന്നാല്‍ അശുദ്ധിയുള്ളവര്‍ നിസ്കരിക്കരുതെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിസ്കാരം നിര്‍ബന്ധമില്ലെന്നതും അതിന്‍റെ വിശദീകരണത്തില്‍ വരുന്നതാണ്. അവ പരസ്പരം വൈരുദ്ധ്യങ്ങളോ ആശയക്കുഴപ്പം ഉണ്ടാക്കുന്നതോ അല്ല.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


