ഒരു സ്ത്രീ തന്‍റെ ആദ്യ ഭര്‍ത്താവിന്റെ സമ്മതം ഇല്ലാതെ കാമുകനുമൊത്ത് ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം ചെയ്‌താല്‍ ആ വിവാഹം സാധുവാകുമോ ..? ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടികളെ സംബന്ധിച്ച് ഇസ്ലാമിന്‍റെ കാഴ്ചപ്പാട് എന്താണ് ..?
ചോദ്യകർത്താവ്
ശരീഫ് ഹുസൈന്‍ കെ. പി. ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹിതയായ ഒരു സ്തീക്ക് തന്‍റെ നിലവിലെ ഭര്‍ത്താവില്‍ നിന്ന് ഥലാഖു്, ഫസ്ഖ്, മരണം തുടങ്ങിയ ശരീഅത് അംഗീകൃത കാരണങ്ങളിലൂടെ വിവാഹ ബന്ധം ഇല്ലാതെയായാല്‍ മാത്രമേ മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാവൂ. അല്ലാത്ത പക്ഷം ആ വിവാഹം സാധുവാകുകയില്ല. അവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം വ്യഭിചാരത്തിന്‍റെ പരിധിയില്‍ വരും അതിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് വ്യഭിചാരത്തില്‍ ജനിച്ച കുഞ്ഞുങ്ങളുടെ അതേ വിധി തന്നെയായിരിക്കും.
ഏതു അവസരത്തിലും രജിസ്ത്ര വിവാഹം ഇസ്ലാമികമല്ല. ശരീഅത് വിവക്ഷിക്കുന്ന രീതിയില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാളും ഭാര്യയാകാനുള്ളവളുടെ പിതാവോ ശരീഅത് അംഗീകൃത രക്ഷിതാവോ ആയ വ്യക്തിയും തമ്മില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഈജാബ് - ഖബൂലുകളിലൂടെ, മഹ്റ് നല്‍കി നടുത്തുന്ന വിവാഹങ്ങളേ സാധുവാകുകയുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


