അടുത്ത് പള്ളിയുണ്ടായിട്ടും ജമാഅതിന് പോവാതെ വീട്ടില്‍ നിസ്കരിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജമാഅത് ശക്തമായ സുന്നത് (മുഅക്കദ്) ആണെന്നാണ് ശാഫീ മദ്ഹബിലെ പ്രബലാഭിപ്രായം. അത് കൊണ്ട് തന്നെ വീട്ടില്‍ വെച്ച് നിസ്കരിക്കുന്നത് നിസ്കാരത്തിന്റെ സ്വീകാര്യതയെ ബാധിക്കില്ല. ജമാഅതായി നിസ്കരിക്കാന്‍ പരമാവധി ശ്രമിക്കേണ്ടതാണ്. പള്ളിയിലെ ഔദ്യോഗിക ജമാഅത് കഴിഞ്ഞാലും, വൈകി വന്നവര്‍ മറ്റൊരു ജമാഅത് നടത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ അതിനാണ് ശ്രമിക്കേണ്ടത്. അതിന്പുറമെ, പള്ളിയില്‍ വെച്ച് നിസ്കരിക്കുമ്പോള്‍ അതിന് പ്രത്യേകപ്രതിഫലമുണ്ടെന്നും ഇഅ്തികാഫിന്റെ പ്രതിഫലം കൂടി ലഭിക്കുമെന്നതും ഓര്‍ക്കേണ്ടതാണ്.

എന്നാല്‍, ജമാഅതിന് പങ്കെടുക്കാതിരിക്കാന്‍ ന്യായമില്ലാത്ത പുരുഷന്‍ വീട്ടില്‍ വെച്ച് നിസ്കരിച്ചാല്‍ അത് ശരിയാവില്ലെന്ന് മറ്റു മദ്ഹബിലെ ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജമാഅതായുള്ള നിസ്കാരത്തിന്‍റെ പ്രാധാന്യവും മഹത്വവുമാണ് ഇതിലൂടെ മനസ്സിലാകുന്നത്. ഒരു ഹദീസില്‍, പള്ളിയില്‍ നിസ്കരിക്കാന്‍ വരാത്തവരുടെ വീടുകളുടെ വാതിലുകളില്‍ വിറക് കൂട്ടി അത് കത്തിച്ച് അവരുടെമേല്‍ വീടുകള്‍ കത്തിയമരാന്‍ മാത്രമായേക്കാം എന്ന് അതിശക്തമായ ഭാഷയില്‍ പ്രവാചകര്‍ (സ) താക്കീത് നല്‍കുന്നുണ്ട്. ജമാഅത് നിസ്കാരത്തിന് അത്രമാത്രം പ്രാധാന്യമാണ് നല്‍കപ്പെടുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter