ത്വലാഖിന്റെ ഉദ്ദേശമില്ലാതെ കിനായതിന്റെ പദങ്ങള്‍ പറഞ്ഞാല്‍ ത്വലാഖാകുമോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
ഥലാഖിനു വ്യക്തമായ (സ്വരീഹ്) പദങ്ങളും വ്യംഗ്യമായ (കിനായത്) പദങ്ങളുമുണ്ട്. ഞാന്‍ ഫാഥിമയെ (ഭാര്യയുടെ പേരിനു ഉദാഹരണം. അല്ലെങ്കില് എന്‍റെ ഭാര്യയെ) ഥലാഖ് ചൊല്ലി എന്നതു പോലെ ഥലാഖ്, ഫിറാഖ് (വിട്ടുപിരിയല്‍), സറാഹ് (പിരിച്ച് അയക്കുക - വിവാഹ മോചനം ചെയ്യുക) തുടങ്ങിയ പദങ്ങളുടെ വ്യുല്പന്നങ്ങളോ അവയുടെ വിവര്‍ത്തനങ്ങളോ ഉപയോഗിക്കുമ്പോള്‍ അത് സ്വരീഹില്‍ പെടും. നീ (അവള്‍, എന്‍റെ ഭാര്യ തുടങ്ങിയവയും ഉപയോഗിക്കാം) എനിക്ക് നിഷിദ്ധമാണ്, നിന്നെ ഞാന്‍ ഒഴിവാക്കിയിരിക്കുന്നു തുടങ്ങിയവയവ കിനായതുമാണ്. സ്വരീഹായ പദങ്ങളുപയോഗിക്കുമ്പോള്‍ അവിടെ പറയുന്നവന്‍റെ ഉദ്ദേശ്യം പരിഗണിക്കപ്പെടുകയില്ല. കിനായതില്‍ അവന്‍റെ ഉദ്ദേശ്യം ഥലാഖ് തന്നെയാണങ്കിലേ അത് ഥലാഖ് ആയി പരിഗണിക്കപ്പെടുകയുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


