ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നത് ശരിയാണോ?
ചോദ്യകർത്താവ്
സലീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അവര്‍ക്ക് അന്നേ ദിവസം ആശംസകള്‍ അര്‍പ്പിക്കുന്നതും കുഫ്‍രിയ്യത്ത് അല്ലെങ്കിലും നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നവരെ മുസ്ലിം ഭരണാധികാരികള്‍ ശിക്ഷിക്കണം. (മുഗ്നി, ശര്‍വാനി, ദമീരീ) സമാനമായ പ്രസ്താവ്യം അല്‍ഫതാവാല്‍ കുബ്റായിലും ഹനഫീ ഫിഖ്ഹിലെ അല്‍ബഹ്റുര്‍റാഇഖിലും, മാലികി മദ്ഹബിലെ ഇബ്നുല്‍ ഹാജ്ജിന്‍റെ മദ്ഖലിലും ഹമ്പലി മദ്ഹബിലെ കശ്ഫുല്‍ ഖനാഇലും കാണാം.
സമാനമായ ചോദ്യോത്തരങ്ങളുടെ കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.
അമുസ്ലിംകള്‍ ഈദ് ആശംസിച്ചാല്‍
ഓണ സദ്യ ഉണ്ണാമോഇതര മതാചാരങ്ങളില്‍ പങ്കെടുക്കുന്നതിലെ ശിര്‍ക്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


