നിസ്ക്കരിച്ച് കൊണ്ടിരിക്കുമ്പോള്‍ നബി (സ) യുടെ പേര് കേട്ടാല്‍ സ്വലാത്ത് ചൊല്ലണോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിസ്കാരത്തിനിടയില്‍ സൃഷ്ടികളോടുള്ള അഭിസംബോധനയില്ലാതെ അറബിയില്‍ ദുആ ചെയ്യുന്നതില്‍ വിരോധമില്ല. നബി(സ)യുടെ മേലുള്ള സ്വലാതും അങ്ങനെയുള്ള ഒരു ദുആ ആയതിനാല്‍ നിസ്കാരം ബാഥിലാകുകയില്ല. മാത്രമല്ല നിസ്കാരത്തിലാണെങ്കിലും നബി(സ)യുടെ പേരു കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലല്‍ സുന്നത്താണെന്ന് ഖല്‍യൂബിയില്‍ കാണാം. പക്ഷേ, ഹനഫി മദ്ഹബില്‍ നബി(സ)യുടെ പേരു കേള്‍ക്കുന്നതിനു ജവാബെന്ന രീതിയില്‍ നിസ്കാരത്തില്‍ സ്വലാത് ചൊല്ലിയാല്‍ നിസ്കാരം ബാഥിലാകുമെന്ന അഭിപ്രായമുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


