മുസ്ലിമായ ഒരു ഭാര്യ മുഹമ്മദ്‌ നബി (സ) യെ അവിശ്വസിക്കുകയും , ഈസാ നബി (അ) വിശ്വസിക്കുകയും ചെയ്‌താല്‍ ആ വിവാഹ ബന്ധം വേര്‍പെടുത്തണോ, ഇവിടെ ആ കുടുംബം എന്ത് ചെയ്യണം

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിമായതിനു ശേഷം മറ്റു മതങ്ങളിലേക്ക് പോകുന്നതിനു രിദ്ദത് എന്നാണ് പറയുക. മുസ്‍ലിമായതിനു ശേഷം നബി (സ്വ) അവിശ്വസിക്കുന്നത് രിദ്ദതാണ്. ഭാര്യയോ ഭര്‍ത്താവോ മുര്‍തദ്ദായാല്‍ വിവാഹ ബന്ധം വേര്‍പെടും. നികാഹിന് ശേഷം ഇസ്‍ലാമില്‍ നിന്ന് പുറത്ത് പോയാല്‍ (മുര്‍തദ്ദായാല്‍) ലൈംഗികമായി ബന്ധപ്പെടുന്നതിന് മുമ്പാണെങ്കില്‍ സ്ത്രീക്ക് ഇദ്ദയില്ലാത്തതിനാല്‍ മുര്‍തദ്ദായ സമയത്തു തന്നെ ഈ ബന്ധം മുറിയും. പിന്നീട് മുസ്‍ലിമായി രണ്ടാമത് അവളെ നികാഹ് ചെയ്താല്‍ മാത്രമേ അവളെ ഭാര്യയായി ലഭിക്കൂ. ലൈംഗികമായി ബന്ധപ്പെട്ടതിനു ശേഷമാണ് മുര്‍തദ്ദായതെങ്കില്‍ സ്ത്രീക്ക് ഇദ്ദ നിര്‍ബന്ധമാണ്. ഇദ്ദാ കാലയളവ് തീരുന്നതിനു മുമ്പ് ഇസ്‍ലാമിലേക്ക് മടങ്ങി വന്നാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി തുടരാം. ഇദ്ദാ കാലയളവിന് ശേഷമാണ് മുസ്‍ലിമായതെങ്കില്‍ മുര്‍തദ്ദായ ദിവസം മുതല്‍ ഈ ബന്ധം മുറിഞ്ഞതായി കണക്കാക്കണം. ശേഷം ഈ സ്ത്രീയെ വിവാഹം ചെയ്യമമെങ്കില്‍ മുസ്‍ലിമായി രണ്ടാമത് നികാഹ് ചെയ്യേണ്ടതാണ്. അഹ്‍ലു കിതാബിനെ വിവാഹം കഴിക്കല്‍ ശരിയാവണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അതിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ നോക്കുക. വിശ്വാസത്തിന്റെ രുചി അറിയാനും അതിലൂടെ തെറ്റുകുറ്റങ്ങളില്‍നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter