ഏലസ്സും നൂലും മന്ത്രിച്ചു കേട്ടുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഉറുക്ക്, ഏലസ്സ് തുടങ്ങിയവ അവയുടെ ഉള്ളടക്കവും അവക്കായി മന്ത്രിക്കാന്‍ ഉപയോഗിക്കുന്ന വചനങ്ങളെയും അടിസ്ഥാനമാക്കിയാണ് നിഷിദ്ധമാണോ അനുവദനീയമാണോ എന്ന് തീരുമാനിക്കുന്നത്. ജാഹിലിയ്യാ കാലത്തും ഇപ്പോഴും പൈശാചിക മന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരുണ്ടായിരുന്നു. അവരെയാണ് ഖുര്‍ആന്‍ ശപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മാന്ത്രികചികില്‍സ എന്ന ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്. ഇമാം നവവി (റ) തന്റെ മജ്മൂഇല്‍ പറയുന്നു: الرقاء والتمائم قال فالمراد بالنهي ما كان بغير لسان العربية بما لا يدرى ما هو അര്‍ത്ഥമറിയാത്ത വാചകങ്ങള്‍ കൊണ്ടുള്ള മന്ത്രത്തെയും ഏലസ്സിനെയുമാണ് നബി (സ്വ) നിരോധിച്ചത്. സഈദ് ബ്നു മുസയ്യിബ് (റ) ഖുര്‍ആന്‍ എഴുതി കെട്ടാന്‍ കല്‍പിക്കാറുണ്ടായിരുന്നുവെന്ന് ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിട്ടുണ്ട്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter