ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് ഓരോ സൂറത്തും തുടര്ച്ചയ്യായിട്ടാണോ? എല്ലാം ജിബ്രീല്‍ (അ) മനുഷ്യ രൂപത്തിലാണോ റസൂല്‍ (സ ) യില്‍ എത്തിക്കപ്പെട്ടത്?

ചോദ്യകർത്താവ്

basheer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശുദ്ധ ഖുര്‍ആന്‍റെ ക്രോഡീകരണത്തെക്കുറിച്ച് വളരെ വിശദമായി പി.എ. അബ്ദുല്ല മൌലവി എഴുതിയ ലേഖനത്തിലും ഖുര്‍ആന്‍ എന്ന വിഭാഗത്തിലെ വിവിധ ലേഖനങ്ങളിലും കാണാവുന്നതാണ്. ജിബ്രീല്‍ (അ) നെ യഥാര്‍ത്ഥ രൂപത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് റസൂല്‍ (സ) കണ്ടിട്ടുള്ളതെന്നാണ് പ്രമാണങ്ങള്‍ പറയുന്നത്. വഹയിന്‍റെ ആദ്യ അവതരണത്തിന് ശേഷം ഒരു പ്രാവശ്യവും മിഅ്റാജിന്‍റെ രാത്രിയിലുമാണ് അത്. മറ്റു ഭൂരിഭാഗ സന്ദര്‍ഭങ്ങളിലും മനുഷ്യരൂപത്തിലായിരുന്നു വരാറുണ്ടായിരുന്നതെന്നും ദിഹയതുല്‍കല്‍ബി (റ) എന്ന സുന്ദരനായ സ്വഹാബിയുടെ രൂപമായിരുന്നു പലപ്പോഴും അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും ഹദീസുകളില്‍ കാണാം. ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter