മുടി ക്രോപ് ചെയ്ത് വെട്ടുന്നതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

അലി അക്ബര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. മുടി ക്രോപ് ചെയ്ത് വെട്ടുന്നത് നിഷിദ്ധമാണ്. മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം മുറിക്കുകയും ചില ഭാഗങ്ങള്‍ ബാക്കിവെക്കുന്നതിനെയും പ്രവചകന്‍ (സ)നിരോധിച്ചിട്ടുണ്ട് (ബുഖാരി). ഒരിക്കല്‍, ഒരു കുട്ടിയുടെ മുടിയുടെ ചില ഭാഗങ്ങള്‍ മാത്രം നീക്കിയതായി പ്രവാചകരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു : ഒന്നുകില്‍ മുടി മുഴുവനായും നീക്കി കളയുക അല്ലെങ്കില്‍ പൂര്‍ണമായും നില നിര്‍ത്തുക ( അബൂ ദാവൂദ്)  . ചില ഭാഗങ്ങള്‍ തീരെ ചെറുതാക്കുകയും ബാക്കിയുള്ളത് അല്പം മാത്രം ചെറുതാക്കുകയും ചെയ്തു കൊണ്ട് മുടി ക്രോപ് ചെയ്യുന്ന രൂപവും നിഷിദ്ധമാണെന്നാണ് മിക്ക പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുള്ളത്. കാരണം മുടി ക്രോപ് ചെയ്യുന്നത് ഇസ്ലാമിക സംസ്കാരമല്ല. അത് അവിശ്വാസികളുടെ ജീവിത രീതിയില്‍ പെട്ടതാണ്. ആരെങ്കിലും മറ്റു മതസ്ഥരോട് സാമ്യമായാല്‍ അവനും അവിശ്വാസികളുടെ കൂട്ടത്തില്‍ പെടുന്നതാണ് (അബൂ ദാവൂദ്). നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter