ഖുർആൻ പാരായണം ചെയുമ്പോൾ അല്ലാഹ്, ലില്ലാഹ് ഈ രണ്ട്‌ നാമത്തിലും ഉച്ചാരണം വ്യത്യാസമുണ്ടോ?ചില ആളുകൾ പറയുന്നു അല്ലാഹ് എന്ന നാമം ഉച്ചരിക്കുമ്പോൾ നാവിന്‍റെ അറ്റം പല്ലിലല്ല, അണ്ണാക്കിലാണ് സ്പര്‍ശിക്കേണ്ടത് എന്ന്. ഇത് ശരിയാണോ?

ചോദ്യകർത്താവ്

മുബാറക്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ الله എന്ന് ഉച്ചരിക്കുമ്പോള്‍ അക്ഷരങ്ങളുടെ (പ്രധാനമായും ل )  ഉത്ഭവ സ്ഥാന (مخرج) കളില്‍ വ്യത്യാസം വരുന്നില്ല. വിശേഷണങ്ങളില്‍ (صفة) മാത്രമാണ് വ്യത്യാസം വരുന്നത്. അക്ഷരങ്ങളുടെ വിശേഷണങ്ങളില്‍ استعلاء  (കനപ്പിച്ചു ഉച്ചരിക്കല്‍) استفال (കനം കുറച്ചു ഉച്ചരിക്കല്‍) എന്നീ വിരുദ്ധ വിശേഷണങ്ങള്‍ ഉണ്ട്. അറബിയിലെ എല്ലാ അക്ഷരങ്ങളും ഇവയില്‍ ഏതെങ്കിലും ഒരു വിശേഷണത്തിനര്‍ഹമാണ്.  ل، ر  എന്നീ അക്ഷരങ്ങള്‍ക്ക്  ഈ വിശേഷണങ്ങള്‍ മാറി മാറി വരുന്ന അവസ്ഥയാണ് നാം തജ് വീദില്‍ تفخيم ، ترقيق  എന്ന് വിശദമായി പഠിക്കുന്നത്. അടിസ്ഥാന പരമായി  ل  നു ( استفال കനം കുറച്ചു ഉച്ചരിക്കല്‍)  എന്ന വിശേഷണമാണെങ്കിലും ജലാലതിന്റെ നാമത്തില്‍ (الله)  ഫത്ഹിന്റെയോ ضم  ന്റെയോ ശേഷം വന്നാല്‍ കനപ്പിച്ചു ഉച്ചരിക്കല്‍ (تفخيم)،  കസ്റിന്റെ ശേഷം വന്നാല്‍ കനം കുറച്ചു പറയല്‍ ( ترقيق  ) എന്നതാണ് പാരായണ നിയമം.   ل ന്റെ مخرج  ആയ നാവിന്റെ തെല്ല് മേലേ മുന്‍പല്ലും അണ്ണാക്കും ചേരുന്നിടത്ത്‌ തട്ടല്‍ എന്നതിന് ഈ രണ്ടു അവസ്ഥകളിലും വ്യത്യാസം വരുന്നില്ല. ഖുര്‍ആന്‍ കൂടുതല്‍ മനസ്സിലാക്കാനും അത് യഥാവിധി പാരായണം ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter