ഖുര്‍ആനിലെ ചില സൂറതുകളുടെ തുടക്കത്തിലുള്ള അലിഫ്, ലാം, മീം തുടങ്ങിയ അക്ഷരങ്ങളുടെ ഉദ്ദേശ്യമെന്ത്?

ചോദ്യകർത്താവ്

കബീര്‍ കിന്നിങ്കര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചില സൂറതുകളുടെ തുടക്കത്തിലുള്ള ഏതാനും അക്ഷരങ്ങളെയാണ് ഹുറൂഫ് മുഖത്തഅ എന്ന് പറയുന്നത്. അലിഫ്,ലാം, മീം, സ്വാദ് എന്നിങ്ങനെ പല അക്ഷരങ്ങളും ഇങ്ങനെ വന്നതായി കാണാം. 28 ഇടങ്ങളിലായി 14 അക്ഷരങ്ങളാണ് ഇങ്ങനെ വന്നിരിക്കുന്നത്. ഇത്തരത്തില്‍ വന്ന അക്ഷരങ്ങളുടെ സ്വഭാവവും രീതിയും ശൈലിയുമെല്ലാം പഠനം നടത്തുമ്പോള്‍ ഏറെ അല്‍ഭുതകരമായി തോന്നുകയും ഇത് കേവലം മനുഷ്യസൃഷ്ടിയല്ലെന്ന് കൂടുതല്‍ ബോധ്യപ്പെടുകയും ചെയ്യും. അറബിയില്‍ ആകെയുള്ള 28 അക്ഷരങ്ങളുടെ നേര്‍ പകുതി 14 അക്ഷരങ്ങളാണ് ഇങ്ങനെ വന്നിരിക്കുന്നത്. അറബി അക്ഷരങ്ങളെ അവ ഉച്ചരിക്കപ്പെടേണ്ട രീതിയെ അടിസ്ഥാനമാക്കി പ്രധാനമായും, ഏഴ് വിഭാഗങ്ങളായാണ് വിഭജിക്കപ്പെടാറുണ്ട്. ഇതിലെ ഓരോ വിഭാഗത്തിലുമുള്ള ആകെ അക്ഷരങ്ങളുടെ നേര്‍പകുതി ഇവയില്‍ ഉള്‍പ്പെട്ടതായി കാണാം. ഇതിനെ അടിസ്ഥാനമാക്കി ഒട്ടേറ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവയുടെ അര്ത്ഥങ്ങളെ കുറിച്ചും ഉദ്ദേശ്യങ്ങളെകുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ട്. വിശുദ്ധ ഖുര്ആന് പോലോത്തത് കൊണ്ടുവരാന് ലോകരെ മുഴുവനും വെല്ലുവിളിക്കുമ്പോഴും, നിങ്ങളെല്ലാം സാധാരണ ഉപയോഗിക്കുന്ന അറബി അക്ഷരങ്ങള് തന്നെയാണ് ഈ ഗ്രന്ഥത്തിലും ഉപയോഗിക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇത്തരം അക്ഷരങ്ങള് നല്കിയിരിക്കുന്നത് എന്ന് പറയുന്നവരുണ്ട്. അതിലൂടെ, സമാനമായത് കൊണ്ടുവരാനുള്ള വെല്ലുവിളിയുടെ അര്‍ത്ഥവ്യാപ്തി വര്‍ദ്ദിക്കുകയാണ് ചെയ്യുന്നതും. സാധാരണ ഉപയോഗിക്കപ്പെടുന്ന അക്ഷരങ്ങളും വാക്യഘടനയുമെല്ലാം ഉപയോഗിക്കപ്പെട്ട ഈ ഗ്രന്ഥത്തിന് സമാനമായത് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നത് തന്നെ ഇത് അമാനുഷികമാണെന്നതിന്റെ തെളിവ് ആയി കാണുകയും അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് ഇതിലൂടെ ഖുര്‍ആന്‍ അവരോട് പറയുന്നത്. ഈ അക്ഷരങ്ങള്‍ക്ക് തൊട്ടുശേഷം പറയുന്ന കാര്യങ്ങള്‍ അത്തരത്തിലാണ് സൂചിപ്പിക്കുക. ഓരോ അക്ഷരത്തിനും ഓരോ അര്ത്ഥങ്ങളും സൂചനകളും നല്കുന്നവരുമുണ്ട്. വ്യത്യസ്തമായ ഇരുപതിലേറെ അര്‍ത്ഥങ്ങള്‍ ഇവക്ക് നല്‍കപ്പെട്ടിട്ടുണ്ട്. വിവിധ മുഫസിറുകള്‍ നല്‍കിയ എല്ലാ അര്‍ത്ഥങ്ങളും അതിലപ്പുറവും ആ അക്ഷരങ്ങള്‍ കുറിക്കുന്നുണ്ടെന്നാണ് ഇമാം ത്വബരീ അഭിപ്രായപ്പെടുന്നത്. എന്നാല്, റസൂല് (സ)യില് നിന്ന് അവയുടെ അര്ത്ഥത്തെക്കുറിച്ച് വ്യക്തമായി ഒന്നും വന്നിട്ടില്ലാത്തതിനാല് അവയുടെ അര്ത്ഥത്തെക്കുറിച്ച് അധികം പറയാതിരിക്കുന്നതാണ് നല്ലതെന്നാണ് ഭൂരിഭാഗ പണ്ഡിതരും പറയുന്നത്. അതോടൊപ്പം, ഇത്തരം അക്ഷരങ്ങള് പറഞ്ഞ് തുടങ്ങുന്ന ശൈലി, അതിന് മുമ്പോ ശേഷമോ ഒരു ഗ്രന്ഥത്തിലും കാണുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത് കൊണ്ട് തന്നെ, സാധാരണ സാഹിത്യസൃഷ്ടിയായി ഖുര്ആനിനെ കാണാനാവില്ലെന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഇതെന്ന് പറയാം. എന്നാല് ഇവ അര്തഥമില്ലാത്ത പദങ്ങള് ഖുര്ആനിലുണ്ടെന്നതിന് ഒരിക്കലും തെളിവല്ല. സമാനമായത് കൊണ്ടുവരാന് വെല്ലുവിളിക്കപ്പെട്ട ആ ആദ്യ അറബി സമൂഹം, സാഹിതീയ ലോകത്ത് ഏറ്റവും മികച്ചവരായിരുന്നു എന്നത് ചരിത്രമാണല്ലോ. അവരില് ഒരാള് പോലും ഈ അക്ഷരങ്ങളെ അര്ത്ഥമില്ലാത്ത കേവലാക്ഷരങ്ങളായി പരിഹസിച്ചതായി എവിടെയും കാണുന്നില്ല. അത്തരം ഒരക്ഷരമെങ്കിലും പറഞ്ഞ് സമാനമായത് കൊണ്ടുവന്നു എന്ന് അവര്ക്ക് അവകാശപ്പെടാമായിരുന്നു. അതുപോലും ചെയ്യാന് അവര് തയ്യാറായില്ലെന്നത്, നമുക്കറിയാത്ത പലതും അതില് ഒളിഞ്ഞിരിപ്പുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ. കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും സത്യം സത്യമായി മനസ്സിലാക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter