ഖുറാൻ പോലോത്ത ഒരു ഗ്രന്ഥം കൊണ്ട് വരാനുള്ള വെല്ലുവിളി ഇപ്പോഴും നിലനില്‍ക്കുകയാണല്ലോ? വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ചുള്ള വിവിധ ഗ്രന്ഥങ്ങൾ പലരും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. 'ഖുറാൻ പോലോത്ത ഗ്രന്ഥം 'എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ചോദ്യകർത്താവ്

മഹ്ബൂബ് ആലിക്കാപറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍പറഞ്ഞ വിധമുള്ള വെല്ലുവിളി ഖുര്‍ആനിലെ ഒന്നിലധികം സ്ഥലങ്ങളിലായി കാണാനാവും. സമാനമായ സൂറത് കൊണ്ടുവരുന്നതിനും ഗ്രന്ഥം കൊണ്ടുവരുന്നതിനുമെല്ലാം വെല്ലുവിളിച്ചിട്ടുണ്ട്. പ്രസ്തുത ആയതുകളുടെ തഫീസിറില്‍ പണ്ഡിതര്‍ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമുണ്ട്. അത് പോലോത്തതില്‍നിന്നുള്ള (من مثله) അധ്യായം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഖുര്‍ആന്‍ പോലോത്തതില്‍ നിന്ന് എന്ന് അധിക പണ്ഡിതരും പറയുന്നത്. ഖുര്‍ആനിനോളം ഉയര്‍ന്ന സാഹിത്യശൈലിയും അവതരണരീതിയും ഉള്ളടക്കവൈഭവവും എല്ലാം ഒത്തിണങ്ങിയതാണ് അത് കൊണ്ടുദ്ദേശിക്കപ്പെടുന്നത്. ഖുര്‍ആനിന്‍റെ അര്‍ത്ഥതങ്ങളിലും ഓരോ ആയതിലും അടങ്ങിയിരിക്കുന്ന വിവിധ രഹസ്യങ്ങളും ദൈനംദിനം വെളിവായിക്കൊണ്ടിരിക്കയാണല്ലോ. ചില സൂറതുകളുടെ തുടക്കത്തിലെ അക്ഷരങ്ങളില്‍ (ഹുറൂഫ് മുഖത്ത്വഅ) പോലും അല്‍ഭുതകരമായ രഹസ്യങ്ങള്‍ പല വിധങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്തെ അറബി സമൂഹം സാഹിതീയ രംഗത്ത് ഏറെ പ്രഗല്‍ഭരായിട്ടും വിവിധ രീതികള്‍ അവരില്‍ പലരും രചനകള്‍ നടത്തിയിട്ടും ഖുര്‍ആനിനെ പോലെയൊന്ന് ഞങ്ങള്‍ കൊണ്ടുവന്നുവെന്ന് അവരാരും അവകാശപ്പെട്ടില്ലെന്നത് തന്നെ വിശുദ്ധ ഖുര്‍ആനിന്‍റെ അമാനുഷികതക്കുള്ള തെളിവാണ്. മേല്‍പറഞ്ഞ ആയതില്‍, പ്രവാചകരെ പോലോത്ത ഒരാളില്‍നിന്ന് ഇത്തരം ഒരു അധ്യായം കൊണ്ടുവരിക എന്ന് അര്‍ത്ഥം പറഞ്ഞ വ്യാഖ്യാതാക്കളെയും കാണാം. ആ വ്യാഖ്യാനപ്രകരാം അക്ഷരാഭ്യാസമില്ലാത്ത ഒരാളില്‍നിന്ന് ഇത്രയും സാഹിത്യസമ്പുഷ്ടമായ ഒരു ഗ്രന്ഥം പുറത്തുവരിക എന്നതിനെയാണ് അവിടെ വെല്ലുവിളിക്കുന്നത് എന്നര്‍ത്ഥം. ഖുര്‍ആനിനെ കൂടുതല്‍ മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter