എഴുത്തും വായനയും അറിയാത്ത മുഹമ്മദിനോട്, നീ വായിക്കുക എന്ന് പറഞ്ഞത് വിഡ്ഢിത്തമല്ലേ? ഇനി അതല്ല, അത് പഠിക്കാനുള്ള കല്‍പനയാണെങ്കില്‍ എന്ത് കൊണ്ട് പ്രവാചകര്‍ ശേഷം അത് പഠിച്ചില്ല?

ചോദ്യകർത്താവ്

സിദ്ദീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇഖ്റഅ് എന്നത് വിശുദ്ധ ഖുര്ആന്റെ തുടക്കമാണല്ലോ. ആ വായന കൊണ്ടുദ്ദേശിക്കുന്നത് കേവലം എഴുതലും എഴുതിയത് വായിക്കലും മാത്രമല്ല. ഇഖ്റഅ് എന്നതിന് വായിക്കുക, ഏറ്റ് പറയുക, പാരായണം ചെയ്യുക എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങള്‍ ഭാഷയില്‍ കാണാവുന്നതാണ്. അതോടൊപ്പം വായിക്കുക എന്നത് കേവലം എഴുതിയത് വായിക്കുക മാത്രമല്ലല്ലോ. വായിക്കാവുന്ന എന്തും വായിക്കണമെന്നതിലേക്ക് കൂടി അത് സൂചിപ്പിക്കുന്നു. പ്രകൃതിയെ തന്നെ നമുക്ക് വായിക്കാമല്ലോ. ഏത് വായനയാണെങ്കിലും അത് ദൈവത്തിന്റെ നാമത്തിലാവണമെന്നതാണ് ആ വാചകം സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ, എഴുത്തും വായനയും അറിയാത്ത മുഹമ്മദിനോട് വായിക്കാന് പറഞ്ഞതിനെ വിഢിത്തമായി കാണേണ്ടതില്ല. മാത്രവുമല്ല, അത് യഥാര്ത്ഥത്തില് പ്രവാചകരോടുള്ള കല്‍പനയല്ല, മറിച്ച് ഖുര്‍ആന്‍ അവതരണത്തിന്‍റെ തുടക്കണമാണ്. പ്രവാചകര് എനിക്ക് വായിക്കാന് അറിയില്ലെന്ന് പറഞ്ഞിട്ടും, അത് തുടരുന്നതാണ് പിന്നീട് നാം കാണുന്നത്. അഥവാ, ആരോ ഒരാള് വന്ന് തന്നോട് വായിക്കാന് കല്പിക്കുകയാണെന്നാണ് പ്രവാചകര് ആദ്യം കരുതിയത്. പിന്നീടാണ് മനസ്സിലാകുന്നത്, ഇത് തന്നോട് വായിക്കാനുള്ള കല്പനയല്ല, മറിച്ച് മാനവരാശിക്കുള്ള ദൈവികഗ്രന്ഥമായ വിശുദ്ധ ഖുര്ആന്റെ അവതരണത്തിന്റെ ആരംഭമാണെന്ന്. പ്രവാചകരെയും കൊണ്ട് ഖദീജ (റ), വേദപണ്ഡിതനായ വറഖതുബ്നുനൌഫല്‍ എന്നവരുടെ അടുത്ത് പോയതും അദ്ദേഹം പറഞ്ഞതുമെല്ലാം അതാണല്ലോ സൂചിപ്പിക്കുന്നത്. മറ്റൊരു കാര്യം, എഴുത്ത്, വായന എന്നത് കേവലം മാധ്യമമാണ്. അറിവ് നേടലും അതിലൂടെയുള്ള നല്ല നടപ്പുമാണല്ലോ പരമമായ ലക്ഷ്യം. അത് രണ്ടും പ്രവാചകര്ക്ക് ലഭ്യമായി എന്നതില് ആര്ക്കും തര്ക്കമില്ലല്ലോ. അങ്ങനെയെങ്കില് പിന്നെ, ലക്ഷ്യം നേടിയ നിലക്ക് മാര്ഗ്ഗത്തിന്റെ ആവശ്യമില്ലെന്നത് വ്യക്തമല്ലേ. ഖുര്‍ആനിനെയും അല്ലാഹുവിന്‍റെ മുഴുവന്‍ ദൃഷ്ടാന്തങ്ങളെയും വേണ്ടവിധം വായിക്കാനും അതിലൂടെ വിശ്വാസം ദൃഢീകരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter