ഖുര്‍ആന്‍ ഓതുമ്പോള്‍ കാലുകള്‍ നീട്ടി ഇരുന്ന് ഓതാമോ? വ്യാഖ്യാനം കൂടുതലുള്ള പരിഭാഷയില്‍ ഓതുമ്പോഴും ഇത് ബാധകമാണോ?
ചോദ്യകർത്താവ്
റംസിയ മശ്ഹൂദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ ഓതുമ്പോള്‍ പ്രത്യേകമായ രൂപത്തിലേ ഇരിക്കാവൂ എന്നില്ല. കാലു നീട്ടി ഖുര്‍ആന്‍ ഓതുന്നത് നിഷിദ്ധമല്ല. പരിഭാഷകളോ മറ്റോ ആകുമ്പോള്‍ പ്രത്യേകിച്ചും. നബി(സ) ആഇശ(റ)വിന്‍റെ മടിയില്‍ തലവെച്ചും ചാരി ഇരിന്നും ഖുര്‍ആന്‍ ഓതിയിരുന്നതായി ഹദീസുകളില്‍ വന്നിട്ടുണ്ടല്ലോ.
എന്നാല്‍ ഖുര്‍ആന്‍ ഓതുന്നതിന്‍രെ പൂര്‍ണ്ണ മര്യാദ അനുസരിച്ച്, ശുദ്ധിയോടെ, വൃത്തിയുള്ള സ്ഥലത്ത്, സുഗന്ധം പുരട്ടി, ഖിബ്‍ലക്കു മുന്നിട്ട്, ഒരധ്യാപകന്‍റെ മുന്നിലെന്നപോലെ ഭയഭക്തിയോടെ ഇരുന്ന് ഓതലാണ്. ഇങ്ങനെ ഓതുന്നതിനു നേരത്തെ പറഞ്ഞപോലെ കാലു നീട്ടിയിരുന്നു ഓതുന്നതിനേക്കാള്‍ പ്രതിഫലം ലഭിക്കും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ