തിലാവതിന്റെ സുജൂദ് ചെയ്യേണ്ടതിന്റെ രൂപം വിവരിക്കാമോ?

ചോദ്യകർത്താവ്

റംശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സുജൂദിനെ കുറിച്ചുള്ള പരാമര്‍ശം വരുന്ന  ചില പ്രത്യേക ആയതുകളെ സജ്ദയുടെ ആയതുകള്‍ എന്ന് പറയുന്നു. ഈ ആയതുകള്‍ പൂര്‍ണ്ണമായി ഓതുമ്പോഴോ കേള്‍ക്കുമ്പോഴോ ആണ് തിലാവതിന്‍റെ സുജൂദ് സുന്നതുള്ളത്. ഇത്തരം 15 സ്ഥലങ്ങളാണ് ഉള്ളത്. നിസ്കാരത്തിലും പുറത്തും ഇത് സുന്നതാണ്.  ഇമാമോട് കൂടെയാണ് സ്കരിക്കുന്നതെങ്കില്‍, ഇമാം സുജൂദ് ചെയ്തില്ലെങ്കില്‍ മഅ്മൂം സുജൂദ് ചെയ്യാന്‍ പാടില്ല. സുജൂദ് ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രം സജ്ദയുടെ ആയതുകളോ അവ അടങ്ങുന്ന സൂറതുകളോ നിസ്കാരത്തില്‍ ഓതല്‍ ഹറാം ആണെന്നും അങ്ങനെ ചെയ്യുന്നതിലൂടെ നിസ്കാരം ബാതിലാവുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്.

നിസ്കാരത്തിലെ സുജൂദ് പോലെത്തന്നെയാണ് തിലാവതിന്‍റെ സുജൂദും. ഒരു സുജൂദ് മാത്രമാണ് തിലാവതിന് സുന്നതുള്ളത്. നിസ്കാരത്തിലാണ് സജ്ദയുടെ ആയത് ഓതിയതെങ്കില്‍ നേരെ സുജൂദിലേക്ക് പോയി ഒരു സുജൂദ് ചെയ്ത് തിരിച്ച് നിര്‍ത്തത്തിലേക്ക് തന്നെ വരേണ്ടതും നിസ്കാരം തുടരേണ്ടതുമാണ്. നിസ്കാരത്തിന് പുറത്താണെങ്കില്‍, തിലാവതിന്‍റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത് ചെയ്ത് തക്ബീറതുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തിലെ സുജൂദ് പോലെ ഒരു സുജൂദ് ചെയ്യുകയും സലാം വീട്ടുകയും ചെയ്യുകയാണ് വേണ്ടത്. തിലാവതിന്റെ സൂജൂദിലെ ദിക്റ് എന്താണെന്ന് അറിയാന്‍ ഇവിടെ നോക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter