കിടന്ന് കൊണ്ട് ഖുർആൻ ഓതാമോ?
ചോദ്യകർത്താവ്
Mohammed Rabbani
Aug 27, 2018
CODE :Qur8892
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നബി (സ്വ) തങ്ങൾ ആയിശാ ബിവി (റ)യുടെ മടിയിൽ ചാരി ഖുർആൻ ഓതാറുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം).
മറ്റൊരു റിപ്പോർട്ടിൽ “നബി (സ്വ) ആയിശാ ബീവി (റ)യുടെ മടിയിൽ തലവെച്ച് ഓതാറുണ്ടായിരുന്നു” എന്ന് വന്നത് കൊണ്ട് ഇവിടെയും മടിയിൽ കിടന്നാണ് ഓതിയിരുന്നത് എന്ന് വ്യക്തം (ഫത്ഹുൽ ബാരി).
ഖുർആൻ ചാരിയിരുന്നും കിടന്നും ഓതൽ അനുവദനീയമാണ് എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം (ശറഹ് മുസ്ലിം)..
എന്നാൽ കമിഴ്ന്ന് കിടക്കൽ അല്ലാഹുവിന് ഇഷ്ടമില്ലാത്ത കിടത്തമാണ്. അങ്ങനെ കിടന്നുറങ്ങുന്നവരെ വിളിച്ചുണർത്തൽ സുന്നത്താണ് (നിഹായ, ജമൽ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.