സൂറ അന്നൂർ (ഖുർആൻ:24) ലെ ആയത് 61 വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

Farhan

Dec 18, 2018

CODE :Qur9007

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അന്ധനോ ബധിരനോ രോഗിക്കോ ധർമ്മ സമരം ഒഴിവാക്കുന്നതിലോ അവർക്ക് പരിമിതികൾ നൽകപ്പെട്ട വിഷയത്തിൽ മറ്റുള്ളവർ ചെയ്യുന്നത് പോലെ അവർ ചെയ്യാതിരിക്കുന്നതിലോ കുറ്റമില്ല. നിങ്ങളുടെ സ്വന്തം ഭവനങ്ങളിൽ നിന്നോ നിങ്ങളുടെ പിതാക്കളുടേയോ മാതാക്കളുടേയോ സഹോദരീ സഹോദന്മാരുടേയോ പിതൃസഹോദരീ സഹോദന്മാരുടേയോ മാതൃസഹോദരീ സഹോദരന്മാരുടേയോ ഭവനങ്ങളിൽ നിന്നോ  (അവർ നിങ്ങളുടെ അടുത്ത ബന്ധുക്കളും അതിരറ്റ് സ്നേഹിക്കുന്നവരും അവരുടെ ഭക്ഷണം നിങ്ങൾ എപ്പോൾ വന്ന് കഴിക്കുന്നതും ഇഷ്ടപ്പെടുന്നവരും ആയതിനാൽ യഥേഷ്ടം ആഹാരം കഴിക്കുന്നതിൽ കുഴപ്പമില്ല),  നിങ്ങളുടെ കൈവശം താക്കോൽ നിക്ഷിപ്തമായവരുടേയോ (അഥവാ യുദ്ധത്തിനോ യാത്രക്കോ പോകുമ്പോഴോ അല്ലാത്തപ്പോഴോ വീടോ ഗോഡൌണോ നോക്കാനും പരിപാലിക്കാനും വേണ്ടി ചാവി തന്നേൽപ്പിക്കുമ്പോൾ അതിന് നിങ്ങൾക്ക് കൂലി തരുന്നില്ലെങ്കിൽ അവിടെയുള്ള ഭക്ഷണ പദാർത്ഥത്തിൽ നിന്ന് അൽപം നിങ്ങൾക്ക് കഴിക്കുന്നതിൽ കുഴപ്പമില്ല. കൂലി തരുന്നുണ്ടെങ്കിൽ അവരുടെ സമ്മതമില്ലാതെ അൽപമാണെങ്കിലും എടുത്ത് കഴിക്കൽ ഹറാമാണ്), നിങ്ങളുടെ സ്നേഹിതന്മാരുടേയോ (അവരുടെ പൊരുത്തം പ്രതീക്ഷിക്കുകയും അവരുടെ ഭാര്യമാരടക്കം അന്യ സ്ത്രീകളെ കാണാതിരിക്കുക, അവർ ഒറ്റക്കുള്ള സമയത്ത് പ്രവേശിക്കാതിരിക്കുക തുടങ്ങിയ മര്യാദകൾ പാലിച്ചും അവരുടെ വീടുകളിൽ ചെന്ന് ആഹാരം കഴിക്കാം) (ചുരുക്കത്തിൽ ഇപ്പറഞ്ഞ വിധം ഈ പറയപ്പെട്ടവരുടെ) വീടുകളിൽ നിന്ന് ഒന്നിച്ചോ ഒറ്റക്കൊറ്റക്കോ ആഹാരം കഴിക്കുന്നതിൽ നിങ്ങൾക്ക് കുഴപ്പമില്ല. നിങ്ങൾ ഏത് വീടുകളിലേക്ക് പ്രവേശിക്കുമ്പോഴും അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹീതവും ഹൃദ്യവുമായ അഭിവാദ്യമെന്ന നിലയിൽ പരസ്പരം സലാം ചൊല്ലണം (അഥവാ അല്ലാഹുവിൽ നിന്ന് അനുഗ്രഹം ലഭിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയായ കേൾക്കുന്നവരുടെ മനസ്സിനെ കുളിരണിയിക്കുന്ന അഭിവാദ്യമാണ് സലാം). അല്ലാഹു ഇവ്വിധം ദൃഷ്ടാന്തങ്ങൾ വിവരിച്ചു തരുന്നത് നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് (ഖുർത്വുബീ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter