فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ 15-Al-Hijr : 29 ഈ ആയതിൽ പറയുന്ന ആത്മാവ് അള്ളാഹു (സു) വിൻ്റെ സൃഷ്ടിയോ അതോ അള്ളാഹു വിൻ്റെ ഭാഗമോ......? വിശദീകരിക്കാമോ‎

ചോദ്യകർത്താവ്

musthafa

Jan 11, 2019

CODE :Qur9060

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

 ആത്മാവ് അതി സൂക്ഷ്മമായ ഒരു തടിയാണ്. അതിനാൽ ആത്മാവ് അള്ളാഹുവിന്റെ സൃഷ്ടിയാണ്. ഈ ആയതിൽ പറയുന്നതും അല്ലാഹുവിന്റെ സൃഷ്ടിയായ ആത്മാവിനെക്കുറിച്ചാണ്. ഇത് ഒരിക്കലും അല്ലാഹുവിന്റെ ഭാഗമല്ല. അതിന്റെ അർത്ഥം ‘മറ്റാർക്കും ഉടമസ്ഥാവകാശവും കൈകാര്യ കർതൃത്വവും നൽകാതെ തന്റെ ഉടമസ്ഥതയിൽ മാത്രമുള്ള ആത്മാവ്’ എന്നാണ്. ഇവിടെ ആദം നബി (അ)ന്റെ സ്രേഷ്ഠത വ്യക്തമാക്കാനാണ് മഹാനവർകളുടെ ആത്മാവിനെ അല്ലാഹു തന്നിലേക്ക് അതിനെ ചേർത്തിപ്പറഞ്ഞത്. ഇതു പോലെ എന്റെ ഭൂമി, എന്റെ ആകാശം, എന്റെ വീട്, അല്ലാഹുവിന്റെ ഒട്ടകം, അല്ലാഹുവിന്റെ മാസം എന്നൊക്കെ പരിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. അവയുടെ പവിത്രതയും പ്രത്യേകതയും അറിയിക്കാനാണ് ഇങ്ങനെ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞത് അല്ലാതെ അല്ലാഹു താമസിക്കുന്ന ഭൂമി, ആകാശം, വീട്, അല്ലാഹു നിലകൊള്ളുന്ന മാസം, അല്ലാഹു സഞ്ചരിക്കുന്ന ഒട്ടകം എന്നൊന്നുമല്ല. അത്തരം അർത്ഥ കൽപനകളിൽ നിന്ന് അല്ലാഹു പരിശുദ്ധനായവനാണ് معاذ الله وسبحان ربك رب العزة عما يصفون (തഫ്സീർ ഖുർത്വുബി, ബൈളാവി, ബഹ്റുൽ മുഹീത്വ്, ജലാലൈനി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ

 

ASK YOUR QUESTION

Voting Poll

Get Newsletter