ഇസ്ലാംമിനെ വിമർശിക്കുന്ന പലരും ഖുർആൻ വിമർശിക്കാൻ പഠിച്ചത് കൊണ്ട് പിന്നീട് മുസ്ലീം ആവുന്ന കാഴ്ച്ച നമ്മൾ കാണാറുണ്ട്. എന്നാൽ സുന്നി ആശയത്തിൽ ജീവിക്കുന്ന മതപരമായി കൂടുതൽ അറിവില്ലാത്ത ഒരാൾക്ക് ഖുർആൻ പൂർണമായി മനസിലാക്കാൻ പറ്റുന്ന പുസ്തകങ്ങൾ പറഞ്ഞു തരുമോ?
ചോദ്യകർത്താവ്
Yoosuf
Feb 6, 2019
CODE :Qur9130
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സുന്നീ ആശയത്തിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായി മലയാളത്തിൽ പഠിക്കാൻ പറ്റിയ ഗ്രന്ഥങ്ങൾ ഉണ്ടോയെന്ന് അറിവില്ല. ബഹു. കെ.വി. മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് അവർകളുടേയും ഡോ. ബഹാഉദ്ദീൻ കൂരിയാട് അവർകളുടേയും വിശുദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങൾ അവലംബമാക്കി ഈ സപര്യ ആരംഭിക്കുയും വിശുദ്ധ ഖുർആന്റെ ആശയ പ്രപഞ്ചം നന്നായി അറിയാൻ ശ്രമിക്കുകയും ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്ന മഹാ പണ്ഡിതന്മാരെ സമയം കിട്ടുമ്പോഴൊക്കെ സഹവസിച്ച് ഓരോ ഖുർആൻ ആയത്തും അവരിൽ നിന്ന് സംശയം തീർത്ത് മനസ്സിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക. അപ്പോൾ അല്ലാഹു താങ്കളുടെ ഉദ്ദേശ്യം അത്ഭുതകരമാം വിധം സഫലീകരിച്ചു തരും والله الموفق
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.