അസ്സലാമു അലൈകും !! അള്ളാഹു എന്ന് പറയുമ്പോൾ "ള്ള" ഉച്ചരിക്കുമ്പോൾ നാവു പല്ലിനു തൊട്ടാൽ ഉച്ചാരണം ശരിയല്ല എന്ന് കേട്ടു ..വിശദീകരിക്കാമോ ? കൂടാതെ ളുഹർ ന്റെ "ള" യും , അർള് (ഭൂമി ) യുടെ ' ള ' യും ഉച്ചരിക്കേണ്ടത് എങ്ങനെ ആണ് എന്ന് ?

ചോദ്യകർത്താവ്

SIRAJ

Feb 13, 2019

CODE :Qur9150

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

 اللهഎന്നതിലെ ശദ്ദുള്ള ലാമാണ് ചോദ്യത്തിൽ പറയപ്പെട്ട "ള്ള" എന്ന അക്ഷരം.  اللهഎന്ന വാക്കിന് മുമ്പുള്ള അക്ഷരത്തിന് ഫത്ഹോ ളമ്മോ ആയാൽ  اللهഎന്നതിലെ ശദ്ദുള്ള ലാമിനെ സാധാരണ ലാമിന്റെ മഖ്റജായ (നാവിന്റെ തലയുടെ കമാനാകൃതിയിലുള്ള അരു മേലേ മുൻപല്ലുകളുടെ ഓരോ സൈഡിലുമുള്ള നാല് വീതം പല്ലുകളുടെ ഊനിൽ തട്ടിച്ചു കൊണ്ട് പല്ലുമായി അൽപം അകന്ന് കാറ്റില്ലാതെ പുറപ്പെടുന്ന വിധം) എന്നാൽ വായ നിറയേ ഉച്ചരിക്കണം. വായ നിറയേ ഉച്ചരിക്കുകയെന്ന്പറഞ്ഞാൽ ض ന്റെ ശബ്ദം പോലോത്ത ശബ്ദും വരണം. ചോദ്യ കർത്താവ് കേട്ടത് പോലെ പല്ലിനെ തൊട്ടാൽ ഉച്ചാരണം ശരിയാകില്ല.

ظ നാവിന്റെ തല മേലെ മുന്‍പല്ലുകളുടെ താഴെ അറ്റത്ത് തട്ടിച്ചിട്ടാണ് ഉച്ചരിക്കേണ്ടത്.

 ضനാവിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ അരു (അല്ലെങ്കിൽ രണ്ടു ഭാഗത്തേയും അരു ഒന്നിച്ച്) നീളത്തിൽ മേലേ അണപ്പല്ലുകളോട് ചേർത്ത് ഉച്ചരിക്കണം

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter