കയ്യോ കാലോ പൊട്ടിയിട്ടു വുളൂഅ് ചെയ്യാന്‍ പറ്റാത്ത അവസരത്തില്‍ തയമ്മും ചെയ്ത് നിസ്കരിച്ചതിനു ശേഷം പിന്നീടു പ്ലാസ്റ്റര്‍ നീക്കിയതിനു ശേഷം ആ സമയത്തുള്ള നിസ്കാരം വുളൂഅ് ചെയ്ത് വീണ്ടും മാറ്റി നിസ്കരിക്കേണ്ടതുണ്ടോ? 2 മാസമാണ് പ്ലാസ്റ്ററിടുന്നുവെങ്കില്‍ ഒരുപാട് നിസ്കരികാന്‍ ഉണ്ടാകില്ലേ ഒന്ന് വിശദീകരിച് തരാമോ

ചോദ്യകർത്താവ്

ഫൈസല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തയമ്മുമിന്‍റെ അവയവങ്ങളായ കൈ, മുഖം എന്നിവിടങ്ങളിലൊഴികെ മറ്റു സ്ഥലങ്ങളില്‍ ബാന്ഡേജ്-പ്ലാസ്റ്റര്‍ ഇടുന്ന സമയത്ത് ശുദ്ധി (വുളൂഉണ്ടാവുകയും ജനാബത് പോലോത്തത് ഇല്ലാതിരിക്കുകയും ചെയ്യുക) ഉണ്ടെങ്കില്‍ പിന്നീട് തയമ്മും ചെയ്ത് നിസ്കരിച്ചവ മടക്കേണ്ടതില്ല. ഇനി തയമ്മുമിന്‍റെ അവയവത്തിലാണ് ബാന്ഡേജ്-പ്ലാസ്റ്റര്‍ എങ്കിലും ശുദ്ധിയോടെയാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കിലും നിസ്കാരം മടക്കണം. അതു രണ്ടു മാസത്തെ നിസ്കാരമാണെങ്കിലും ശരി. സ്വഹീഹായ രീതിയില് ഒരു പ്രാവശ്യം നിസ്കരിച്ചാല്‍ പിന്നീടത് മടക്കേണ്ടതില്ല എന്ന പ്രബലമല്ലാത്ത ഒരഭിപ്രായം പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ഈ അഭിപ്രായമനുസരിച്ച് തയമ്മുമിന്‍റെ അവയവത്തില്‍ ബാന്ഡേജുണ്ടായാലും ശുദ്ധിയില്ലാത്ത അവസ്ഥയില്‍ ബാന്ഡേജു കെട്ടിയാലും തയമ്മും ചെയ്ത് നിസ്കരിച്ചതൊന്നും മടക്കേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter