കമ്പനിയില്‍ വര്ക്ക് ചെയ്യുമ്പോള്‍ ഷൂ അഴിച്ച് കാല്‍ കാഴുകാന്‍ ബുദ്ധിമുട്ടായാല്‍ ഷൂ വിന്‍റെ മുകളില് തടഞ്ഞു നിസ്കരിക്കാമോ?
ചോദ്യകർത്താവ്
സൈഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുദുവില്‍ കാല്‍ കഴുകുന്നതിനു പകരം ഖുഫ്ഫ് തടയല്‍ അനുവദനീയമാണ്. പക്ഷേ, ഖുഫ്ഫിലുണ്ടായിരിക്കേണ്ട പല നിബന്ധനകളും സാധാരണ നാം ധരിക്കാറുള്ള ഷൂകളിലില്ലാത്തതിനാല്‍ ഷൂ തടവിയാല്‍ മതിയാവില്ല. കമ്പനി ബാത്റൂമില്‍ /അബ്ലൂഷ്ന്‍ ഏരിയയില്‍ കാല്‍ കഴുകാനുള്ള സൌകര്യമില്ലെങ്കില്‍ അടുത്തു സൌകര്യമുള്ള പള്ളികളോ, റൂമുകളോ ഉപയോഗപ്പെടുത്താമല്ലോ. അതുമല്ലെങ്കില്‍ കുപ്പിയിലോ കൂജയിലോ വെള്ളമെടുത്ത് കമ്പനി ഓഫീസ്-ബില്‍ഡിങ്ങിനു പുറത്ത് വന്ന് കാല് കഴുകണം.
ഖുഫ്ഫ് തടയുന്നതിനെ കുറിച്ച് അറിയാന്‍ മുമ്പ് പ്രസിദ്ധീകരിച്ച് മറുപടി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


