പൈപ്പില്‍ നിന്ന് വുളു എടുക്കുമ്പോള്‍ താഴെ വീഴുന്ന വെള്ളം പാത്രത്തില്‍ ശേഖരിച്ചതു കക്കൂസില്‍ ഒഴിക്കാന്‍ പറ്റുമോ? വെള്ളത്തിന് ക്ഷാമം വരുന്ന സമയത്ത് ഈ വെള്ളം ക്ലോസേറ്റ്, ബാത്രൂം പോലോത്തവ വൃത്തിയാക്കാന്‍ ഉപയോഗിച്ചുകൂടെ?
ചോദ്യകർത്താവ്
ഷംനാദ്.കെ.പി, വളാഞ്ചേരി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുദൂ എടുക്കുമ്പോള്‍ താഴെ വീഴുന്ന വെള്ളം ശേഖരിച്ച് കക്കൂസില്‍ ഒഴിക്കുന്നത് അനുവദനീയമാണ്. ആ വെള്ളമുപയോഗിച്ച് ക്ലോസറ്റ്, ബാത്രൂം എന്നിവ വൃത്തിയാക്കുകയും ചെയ്യാം. പക്ഷേ, ഈ വെള്ളം മുസ്തഅ്മിലാണെന്നതിനാല്‍ ബാത്രൂമിലും മറ്റുമുള്ള നജസ് ശുദ്ധിയാകണമെങ്കില്‍ രണ്ടു ഖുല്ലത്തോ അതില്‍ കൂടുതലോ വേണം. അല്ലെങ്കില്‍ നജസ് ശുദ്ധിയാവുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


