വുളു എടുക്കുമ്പോള്‍ താഴെ വീഴുന്ന വെള്ളം വസ്‌ത്രത്തിലോ ശരീരത്തിലോ തെറിച്ചാല്‍ വുളു സഹീഹാകുമോ.അതോ വുളു ചെയ്യേണ്ടി വരുമോ?
ചോദ്യകർത്താവ്
സലീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുദൂ എടുക്കാനുപയോഗിച്ച കുറഞ്ഞ വെള്ളം മുസ്തഅ്മലായ വെള്ളം എന്ന ഗണത്തിലേ പെടുകയുള്ളൂ. അഥവാ അത് ഥഹൂര്‍ അല്ല. വുദൂ, ശറഅ് നിര്‍ദ്ദേശിച്ച കുളി, നജസ് വൃത്തിയാക്കല്‍ എന്നിവക്ക് അതു ഉപയോഗിച്ചാല്‍ അവ ശരിയാവുകയില്ല. പക്ഷേ, ശുദ്ധിയുള്ളതാണ്. അഥവാ ഥാഹിര്‍ ആണ്. അത് കുടിക്കാം. അത് വസ്ത്രത്തിലോ ദേഹത്തിലോ ആയിട്ടുണ്ടെങ്കില്‍ ശുദ്ധിയാക്കേണ്ടതില്ല. ഥാഹിറായ എന്നാല്‍ ഥഹൂര്‍ അല്ലാത്ത ദ്രാവകങ്ങളില്‍ പെട്ടതാണ് കഞ്ഞിവെള്ളം, തേങ്ങാവെള്ളം തുടങ്ങിയവ. അതിനാല്‍ വുദൂ എടുക്കുമ്പോള്‍ വെള്ളം തെറിച്ചു എന്ന കാരണത്താല്‍ വുളു ശരിയാവാതിരിക്കില്ല. വസ്ത്രങ്ങള്‍ കഴുകുകയും വേണ്ട.
കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ


