നിങ്ങളറിയണം, നിങ്ങളുടെ കഴിവുകളെ....

ആരും നിങ്ങളെക്കാളും മികച്ചവരോ മിടുക്കരോ സമർത്ഥരോ അല്ല. 

'അവന്‍ മിടുക്കനായതുകൊണ്ട് അവനത് സാധിച്ചു. അവനെപ്പോലെ എനിക്ക് പറ്റില്ല/എനിക്കാവില്ല' എന്ന തോന്നല്‍ നിങ്ങളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. 
ഇപ്പോള്‍ വലിയ നിലയില്‍ എത്തിയിട്ടുള്ളവരിൽ പലരും ഏറ്റവും താഴെത്തട്ടില്‍ കിടന്നവരായിരുന്നു എന്ന് അറിയുക. ഇപ്പോള്‍ അവര്‍ വലിയ കേമന്മാരായിരിക്കാം. ഒരു കാലത്ത് ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ചവരായിരുന്നു അവര്‍. 
അതുകൊണ്ട്
 'അവര്‍ക്ക് പറ്റുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ആയിക്കൂടാ' എന്ന മനോഭാവത്തെ വളര്‍ത്തുവാന്‍ ശ്രമിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.
 നിരാശ വേണ്ട, എനിക്ക് സാധ്യമാവും എന്ന ശുഭപ്രതീക്ഷകളാണ് നിങ്ങളിലുണ്ടാവേണ്ടത്.

ഏതൊരു വിജയത്തിനു പിന്നിലും ഒരു വലിയ യാഥാർത്ഥ്യമുണ്ട് .... നിങ്ങള്‍ എത്രമാത്രം ഉയര്‍ച്ച നേടുന്നുവോ അതനുസരിച്ച് മാത്രമേ നിങ്ങളുടെ ജീവിതനിലവാരവും ഉയരുകയുള്ളൂ എന്ന യഥാർത്ഥ്യം. 
അതായത് നിങ്ങള്‍ നന്നാവുമ്പോള്‍ നിങ്ങളുടെ ജീവിതവും നന്നാകും.


Also Read:ഡബ്ബാവാലകൾ ചില്ലറക്കാരല്ല....


ഉയര്‍ച്ച പ്രാപിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു തടസവും ഇല്ലെങ്കില്‍, ജീവിതം രക്ഷപ്പെടുന്നതിന് ഒരു തടസവും ഉണ്ടാകില്ല.

 നിങ്ങൾക്ക് താത്പര്യമുള്ള മേഖലയില്‍ നിങ്ങളുടെ മികവ് തെളിയിക്കപ്പെടുന്നതോടെ നിങ്ങളുടെ ജീവിതത്തിന്‍റെ ഗതി മാറും. നിങ്ങളുടെ മുമ്പില്‍ ഉയർച്ചയുടെയും വളർച്ചയുടെതുമായ ഒരു വാതില്‍ തുറന്നു കിട്ടും.

ഇത്രത്തോളം എനിക്ക് ചെയ്യാന്‍ സാധിക്കുന്നുവല്ലോ എന്ന തോന്നല്‍ നിങ്ങള്‍ക്ക് നിങ്ങളോടു തന്നെയുള്ള ബഹുമാനത്തെ വര്‍ദ്ധിപ്പിക്കും. മിടുക്കനാകുന്തോറും നിങ്ങളുടെ വ്യക്തിത്വം തന്നെ മാറിപ്പോവും. നിങ്ങളുടെ ബന്ധങ്ങളുടെ നിലവാരം ഉയരും. നല്ല നല്ല ബന്ധങ്ങള്‍ നിങ്ങൾക്ക് ലഭിക്കും..
നിങ്ങളെപ്പറ്റി ഒരിക്കലും നിങ്ങൾ കുറച്ച് കാണരുത്, നിങ്ങളെ നന്നായി അറിയേണ്ടത് നിങ്ങൾ തന്നെയാണ്, അങ്ങിനെയുള്ള നിങ്ങൾക്കേ, കഴിവും കഴിവുകേടും മനസിലാക്കി ഉയരങ്ങളിലെത്താനാവൂ.

(മുജീബുല്ല KM
സിജി കരിയർ R&D ടീം
www.cigii.org)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter