കര്‍മങ്ങള്‍ നിഷ്ഫലമാക്കരുത്
Also Read:നല്ല നേതൃത്വമാണ് നല്ല ജനതയുടെ ലക്ഷണം
ഒരിക്കല്‍ യുദ്ധത്തിന്നു കൂടെ പോന്നിട്ടില്ലാത്തവരെ അവരും യുദ്ധം ചെയ്യുന്നവരെപ്പോലെ കൂലി വാങ്ങിക്കൊണ്ടിരിക്കുന്നുവെന്നും മനസ്സു കൊണ്ട് അവര്‍ നമ്മോടൊപ്പമുണ്ടെന്നും നബി(സ) അനുചരരോട് പറയുകയുണ്ടായി. അവരുടെ ആത്മാര്‍ത്ഥമായ കരുതലും നിഷ്‌കളങ്ക മനസ്സുമായിരുന്നു ഇതിനു കാരണം. സൂറത്ത് ഹജ്ജില്‍ അല്ലാഹു മുശ്‌രിക്കുകളോട് അവരുടെ കര്‍മ്മത്തെ വിലയിരുത്തി ഇങ്ങനെ പറയുകയുണ്ടായി: ''അവയുടെ രക്തമോ മാംസങ്ങളോ അല്ലാഹുവിന്നു എത്തുകയില്ല. എങ്കിലും അല്ലാഹുവിലേക്കു നിങ്ങളുടെ സൂക്ഷ്മത എത്തുന്നതാണ്.'' (ഹജ്ജ് : 37) ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ആധുനിക സമൂഹം കാട്ടിക്കൂട്ടുന്ന കോപ്രായത്തങ്ങള്‍ക്ക് വിലയില്ലെന്നു നടേ ഉദ്ധരിച്ച സംഭവങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടും. മുതലാളിയുടെ സംതൃപ്തിയോ ബോസിന്റെ അംഗീകാരമോ നേതാവിന്റെ മുഖസ്തുതിയോ അല്ല പരിഗണിക്കേണ്ടത്. സര്‍വ്വശക്തനും പ്രതാപവാനും എല്ലാം നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അല്ലാഹു കാണുന്നുണ്ടെന്നും അവന്റെ മുന്നില്‍ ഹാജറാവേണ്ടവനാണെന്നും തന്റെ ആത്മാര്‍ത്ഥത വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധത്തിലേക്കു മടങ്ങുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ത്ഥ നന്മ ചെയ്തവനാകുന്നത്.
Leave A Comment