ഭക്ഷണം നൽകിയവർക്ക് പ്രാർത്ഥന പകരം നൽകാം
വിശുദ്ധ ഇസ്‌ലാം ഭക്ഷണം നൽകുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. നബി സ മദീനയിലേക്ക് ഹിജ്റ ചെന്നയുടൻ പറഞ്ഞ ആദ്യ വാക്ക് നിങ്ങൾ ഭക്ഷണം നൽകണമെന്നതായിരുന്നു. ഭക്ഷണം ലഭിച്ചവർ നൽകിയവരോട് ചെയ്യേണ്ട ചില കടമകൾ നബി (സ )പഠിപ്പിക്കുന്നുണ്ട്. നൽകിയവനോടുള്ള ആദരസൂചകമായാണ് ആ കടമകൾ നിർവഹിക്കേണ്ടത്. അനസ് ബ്നു മാലിക് (റ)ൽ നിന്ന് നിവേദനം: നബി (സ) അന്‍സാരികളില്‍പ്പെട്ട ഒരു സ്വഹാബിയുടെ വീട്ടില്‍ ചെന്നു. സാബിത് ബ്നു ഖൈസ് (റ) ന്‍റെ വീടാണെന്ന് ചില ഹദീസുകളില്‍ കാണാം.അവരുടെ അടുക്കല്‍ നിന്ന് നബി (സ)തങ്ങള്‍ ഭക്ഷണം കഴിച്ചു. പിന്നെ അവിടന്ന് പുറപ്പെടുന്ന സമയത്ത് നബി വീട്ടിലെ ഒരു സ്ഥലത്ത് മുസല്ല വിരിക്കാൻ പറഞ്ഞു. അവിടെത്തെ വിരിപ്പിന്‍റെ മേല്‍ നബി (സ)തങ്ങള്‍ക്ക് മുസല്ല വിരിച്ചു കൊടുത്തു. അങ്ങനെ നബി തങ്ങള്‍ അവിടെന്ന് നിസ്കരിച്ചു,പിന്നെ അവര്‍ക്ക് വേണ്ടി ദുആ ചെയ്തു.
അബൂദാവൂദ് (റ) തന്‍റെ അത്വ്ഇമ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു; ഒരിക്കല്‍ നബി (സ)തങ്ങള്‍ സഅദ് ബ്നു ഉബാദ (റ)വിന്‍റെ വീട്ടില്‍ ചെന്നു. റൊട്ടിയും ഒലീ വെണ്ണയും കൊടുത്ത് അദ്ദേഹം നബി (സ)തങ്ങളെ സല്‍കരിച്ചു. അങ്ങനെ നബി തങ്ങള്‍ ഭക്ഷണം കഴിച്ചു, പിന്നെ നബി (സ)തങ്ങള്‍ പറഞ്ഞു, "നിങ്ങളുടെ അടുത്ത് നോമ്പുകാരായ ആളുകള്‍ നോമ്പ് തുറക്കട്ടെ, ഗുണവാന്മാരായ ആളുകള്‍ നിങ്ങളുടെ അടുത്ത് ഭക്ഷണം കഴിക്കട്ടെ, മലക്കുകളുടെ പ്രാര്‍ത്ഥന നിങ്ങളുടെ മേല്‍ ഉണ്ടാകട്ടെ! ജാബിര്‍ ബ്നു അബ്ദുളളാഹ് (റ) പറയുന്നു; അബുല്‍ ഹൈസം എന്ന സ്വഹാബി നബി (സ)തങ്ങള്‍ക്കും സ്വഹാബികള്‍ക്കും ഭക്ഷണം ഉണ്ടാക്കി.
Aslo read:https://islamonweb.net/ml/21-March-2017-143
അങ്ങനെ അദ്ധേഹം നബി (സ)തങ്ങളേയും സ്വഹാബികളേയും ഭക്ഷണത്തിനു ക്ഷണിച്ചു. അങ്ങനെ അവര്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു, നിങ്ങളുടെ കൂട്ടുകാരന് നിങ്ങള്‍ കൂലി കൊടുക്ക്! അപ്പോള്‍ സ്വഹാബാക്കള്‍ പറഞ്ഞു; എങ്ങനെയാണ് ഞങ്ങള്‍ അദ്ദേഹത്തിന് കൂലി കൊടുക്കുക? നബി തങ്ങള്‍ പറഞ്ഞു, ആരെങ്കിലും ഒരാളുടെ വീട്ടില്‍ കയറിയാല്‍, അയാളുടെ ഭക്ഷണം കഴിച്ചാല്‍ അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്ത് കൊടുക്കട്ടെ! അതാണ് അയാള്‍ക്കുള്ള പ്രതിഫലം. തനിക്ക് ഒരാൾ ഗുണം ചെയ്തു നൽകിയാൽ ആ വ്യക്തിക്ക് ദുആ ചെയ്തു നൽകണമെന്ന വലിയ പാഠമാണ് ഈ ഹദീസുകളിലൂടെ നബി സ പഠിപ്പിക്കുന്നത്. അതുവഴി ഇരുവർക്കുമിടയിൽ ബന്ധങ്ങൾ കൂടുതൽ ദൃഢമാവുകയും പരസ്പരം കൂടുതൽ അടുക്കുകയും ചെയ്യും.
Leave A Comment