ഖുര്‍ആന്‍ പരിഭാഷ ആഗോളതലത്തില്‍
ഖുര്‍ആനിന്റെ പരിഭാഷകളും വ്യാഖ്യാനങ്ങളും മിക്ക ലോകഭാഷകളിലും ഇന്ന്‌കാണാന്‍ കഴിയും. ആദ്യകാലത്ത് ഖുര്‍ആന്‍ പഠിച്ചിരുന്നത്‌അറബിഭാഷയിലൂടെത്തന്നെയായിരുന്നുവെങ്കിലും പ്രവാചകന്റെ കാലശേഷം ഇസ്‌ലാമികസമൂഹം പുതിയ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ വിശുദ്ധ ഖുര്‍ആനിന്റെആശയവും സന്ദേശവും അനഅറബികളായ ജനവിഭാഗങ്ങള്‍ക്ക് എത്തിക്കാന്‍ വേണ്ടിയാണ്‌പണ്ഡിതന്മാര്‍ പരിഭാഷ രംഗത്തേക്ക് തിരിഞ്ഞത്. അറബിവ്യാകരണവും ആഖ്യാനമാതൃകകളും പണ്ഡിതന്മാര്‍ക്കിടയില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത് ഈഘട്ടത്തിലാണെന്ന് പ്രമുഖ ഗവേഷകയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ആയിശഅബ്ദുറഹ്‌മാന്‍ ബിന്‍തുശ്ശാത്വിഅ് അഭിപ്രായപ്പെടുന്നു.ഖുര്‍ആന്‍ ലൗകികതയും, അലൗകികതയും സമ്മേളിച്ച വേദഗ്രന്ഥമാണ്. ജ്ഞാനദാനവുംമാര്‍ഗദര്‍ശനവുമാണ് അതിന്റെ ലൗകികത. ഇത് പരിഭാഷക്ക് വഴങ്ങുന്ന ഒന്നാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധമായി ഖുര്‍ആനികാശയ അടിസ്ഥാനത്തില്‍തര്‍ജമകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. അങ്ങനെയായിരുന്നു മിക്ക ലോകഭാഷകലിലുംഖുര്‍ആന്‍ തര്‍ജമകള്‍ ധാരാളമായി ഉണ്ടായത്. വിവിധ ഭാഷദേശക്കാര്‍ക്ക്‌ഖുര്‍ആനികാദ്ധ്യാപനങ്ങള്‍ പഠിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഇത് വഴിനിര്‍വ്വഹിക്കപ്പെട്ടത്.
പരിഭാഷകളുടെ രീതി വൈജാത്യങ്ങള്‍
മിക്ക ഖുര്‍ആന്‍ പരിഭാഷകളും 17-ാം നൂറ്റാണ്ടിന് ശേഷമാണ് ഉണ്ടായത്.ഖുര്‍ആന്‍ പരിഭാഷകളില്‍ വിവിധ രീതികള്‍ സ്വീകരിക്കപ്പെട്ടതായി കാണാം. ചിലപരിഭാഷകള്‍ ഖുര്‍ആനിന്റെ ഓരോ ആയത്തിന്റെയും ആശയ വിവര്‍ത്തനംനല്‍കുന്നതോടൊപ്പം പദാനുപദ തര്‍ജമയും കൊടുത്തതായി കാണാം. വേറെ ചിലര്‍ ഓരോസൂക്തങ്ങളുടെയും ആശയവിവര്‍ത്തനം മാത്രമാണ് നല്‍കിയത്. സംശയദൂരീകരണത്തിന് ചുവടെ ചില അടിക്കുറിപ്പുകളും ചേര്‍ക്കുന്നു. മറ്റു ചിലപരിഭാഷകള്‍ ആശയവിവര്‍ത്തനത്തോടൊപ്പം പദാനുപദ തര്‍ജമയും വിശദമായവ്യാഖ്യാനങ്ങളും സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു. ഖുര്‍ആനികാശയങ്ങള്‍ വളരെഎളുപ്പത്തിലും വിശദമായും കൃത്യമായും മനസ്സിലാക്കാന്‍ വായനക്കാരെസഹായിക്കുകയായിരുന്നു പരിഭാഷകരുടെ ലക്ഷ്യം. ഖുര്‍ആന്‍ പഠനങ്ങളുടെആഴങ്ങളിലേക്ക് വെളിച്ചം വീശുന്ന വിശദമായ ആമുഖങ്ങളും വിഷയ വിവരപ്പട്ടികകളുംഖുര്‍ആനിലെ ചില പ്രത്യേക പ്രമേയങ്ങളുടെ അനുബന്ധ പഠനങ്ങളുംചേര്‍ത്തുകൊണ്ടുള്ള വിലപ്പെട്ട ചില പരിഭാഷകളും വ്യാഖ്യാനങ്ങളുംകൂട്ടത്തിലുണ്ട്. അറബി മൂലത്തോടും അല്ലാതെയും പ്രസിദ്ധീകരിച്ച പരിഭാഷകളുംനമുക്ക് കാണാം. യൂറോപ്യന്‍ എഴുത്തുകാരുടെ മാതൃക പിന്തുടര്‍ന്ന് അറബി മൂലംഒഴിവാക്കി ഖുര്‍ആനിനെ വെറും ഒരു സാഹിത്യഗ്രന്ഥമായി കണ്ടുകൊണ്ട് പരിഭാഷനിര്‍വ്വഹിച്ചവരും ഏറെയാണ്.
ഖുര്‍ആനിന്റെ സമ്പൂര്‍ണ പിരഭാഷകള്‍ക്ക് പുറമെഭാഗികമായി പരിഭാഷപ്പെടുത്തിയവരും ധാരാളമാണ്. ``അമ്മ ജുസ്‌അ്' മുതലായവയുടെ മാത്രം പരിഭാഷ വ്യാഖ്യാനങ്ങളും നിര്‍വ്വഹിച്ച് പരിഭാഷസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച പണ്ഡിതന്മാരുമുണ്ട്.പദാനുപദ പരിഭാഷ, വിവരണത്തോടെയുള്ള ആശയ വിവര്‍ത്തനം എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങളായി ഖുര്‍ആന്‍ പരിഭാഷകളെ വേര്‍തിരിക്കാം. ഏത് രീതിയില്‍പരിഭാഷപ്പെടുത്തിയാലും അറബി ഭാഷയുടെ ആശയ സമൃദ്ധിയും വിവരണ സൗന്ദര്യവുംഅതില്‍ ലഭ്യമാകുകയില്ല. ഖുര്‍ആനിന്റെ ആശയങ്ങള്‍ ഗ്രഹിക്കാനുള്ളതാണ്‌പരിഭാഷകള്‍. അതല്ലാതെ ഖുര്‍ആനിന്റെ വളരെ ചെറിയ ഒരു സ്ഥാനംപോലുംഅവകാശപ്പെടാന്‍ ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള ഒരു പരിഭാഷക്കുംകഴിയില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാവണം ഇടമറുകിനെപോലെയുള്ള ചിലയുക്തിവാദികള്‍ ഖുര്‍ആന്‍ വിമര്‍ശന പഠനം നടത്തിയത്. ഖുര്‍ആന്‍ വിമര്‍ശനംനടത്തി എന്ന് വീമ്പിളക്കിയ ഇടമറുക് ഖുര്‍ആന്‍ പരിഭാഷകളുടെ വിമര്‍ശനമാണ്‌നടത്തിയത്. ഖുര്‍ആന്‍ വിമര്‍ശനമല്ല.
ലോകഭാഷകളില്‍
ലോകത്തെല്ലായിടങ്ങളിലുമുള്ള എല്ലാ പരിഭാഷകളുടെയും ചരിത്രം വളരെസൂക്ഷ്‌മമായും കൃത്യമായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് നമുക്ക്‌അവകാശപ്പെടാന്‍ നിര്‍വ്വാഹമില്ല. ഈ വിഷയം ഇനിയും വിശദമായ പഠനംഅര്‍ഹിക്കുന്നുണ്ട്. നമ്മുടെ കൈയിലുള്ളത് വിവിധ വ്യാഖ്യാനഗ്രന്ഥങ്ങളുടെആമുഖങ്ങളിലും വ്യാഖ്യാതക്കളുടെ ചരിത്ര ഗ്രന്ഥങ്ങളിലും മറ്റുമായിചിതറിക്കിടക്കുന്ന അറിവുകളാണ്. ഖുര്‍ആന്‍ പരിഭാഷകളുടെ Bibliography(ഗ്രന്ഥസൂചി) തയ്യാറാക്കിയ പലരും ചില തര്‍ജമകളുടെ പേരുകള്‍വിട്ടുകളഞ്ഞതായി കാണാം. ലോകാടിസ്ഥാനത്തിലുള്ള ഖുര്‍ആന്‍ തര്‍ജമകളുടെയുംകൈയെഴുത്ത് പ്രതികളുടെയും ഒരു സമ്പൂര്‍ണമായ പട്ടിക ഇനിയുംപ്രസിദ്ധീകരിക്കേണ്ടതായിട്ടുണ്ട്.ഹൈദരാബാദില്‍ ജനിക്കുകയും ദീര്‍ഘകാലം പാരീസില്‍ താമസിച്ച് അവിടെ വെച്ച്‌തന്നെ മരണപ്പെടുകയും ചെയ്‌ത. ഡോ. മുഹമ്മദ് ഹമീദുല്ലയുടെ സേവനങ്ങള്‍ ഈരംഗത്ത് സ്‌മരണീയമാണ്. Introduction to Islam, Muahmmed Rasulullah മുതലായ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹം നാല്‍പത് വര്‍ഷത്തോളംഖുര്‍ആനുമായി ബന്ധപ്പെട്ട് ഗവേഷണ പഠനം നടത്തിയ പണ്ഡിതനാണ്.ലോകഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളെ കുറിച്ച് Translation of the Quran in every language' (ഖുര്‍ആന്‍ തര്‍ജമകള്‍ എല്ലാ ഭാഷയിലും) എന്നപണ്ഡിതോചിതമായ ഒരു ഗ്രന്ഥം തന്നെ അദ്ദേഹം പുറത്തിറക്കുകയുണ്ടായി. 1945-ലാണ് ഇതിന്റെ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലുംഉറുദുവിലുമുള്ള ഈ കൃതി 63 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷാകളെപരാമര്‍ശിക്കുകയും അതില്‍നിന്ന് മാതൃകകള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്.ഹൈദരാബാദിലാണ് ഇത് പ്രിന്റ് ചെയ്‌തത്. ഈ വിഷയത്തില്‍അദ്ദേഹത്തിന്റെതായി ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെഫ്രഞ്ച് പരിഭാഷയായ Le Saint Coran(1980)-ല്‍ യൂറോപ്യന്‍, തുര്‍ക്കിഭാഷകളിലെ ഖുര്‍ആന്‍ പരിഭാഷകളുടെ വിശദമായ ഒരു പട്ടിക അനുബന്ധമായിചേര്‍ത്തിട്ടുണ്ട്.
വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുടെ കാര്യത്തില്‍ ശ്രദ്ധേയമായ രണ്ട്‌പഠനങ്ങള്‍ വേറെയുമുണ്ട്. ദീര്‍ഘകാലം ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍പ്രൊഫസറായിരുന്ന ഈജിപ്‌തുകാരനും മൈക്രോ ബയോളജി പണ്ഡിതനുമായ ഡോ. ഫസല്‍മുആയര്‍ജിയുടെതാണ് അവയിലൊന്ന്. അദ്ദേഹം വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍പരിഭാഷകളുടെ പ്രതികള്‍ ശേഖരിക്കുകയും അവയില്‍ ശരിയായത് തെരഞ്ഞെടുത്ത്‌പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ഖുര്‍ആന്‍ പരിഭാഷകള്‍ ഉണ്ടായിട്ടില്ലാത്തമുസ്‌ലിം സമൂഹങ്ങള്‍ സംസാരിക്കുന്ന ഭാഷകള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യംനല്‍കിയത്. പ്രൊഫ. അലി ശവ്വാഖ് ഇസ്‌ഹാഖിന്റെ സേവനങ്ങളാണ് ഈ രംഗത്ത്‌ശ്രദ്ധയമായ മറ്റൊന്ന്. ഖുര്‍ആനിക സാഹിത്യങ്ങളുടെ വിവരങ്ങള്‍ശേഖരിക്കുന്നതില്‍ എട്ട് വര്‍ഷം ഗവേഷണപഠനം നടത്തുകയും ഖുര്‍ആന്‍പരിഭാഷകള്‍ ഉള്‍പ്പടെയുള്ള ഖുര്‍ആനിക സാഹിത്യങ്ങളുടെ ഒരു സമ്പൂര്‍ണ പട്ടികതയ്യാറാക്കുകയും ചെയ്‌ത പണ്ഡിതനാണദ്ദേഹം. ആഗോള തലത്തില്‍ കൈയെഴുത്ത്‌പ്രതികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഖുര്‍ആന്‍ പരിഭാഷകളുടെയും വിവരങ്ങള്‍ശേഖരിക്കാനുള്ള ബൃഹത്തായ ഒരു പദ്ധതിയാണ് ആസൂത്രണം ചെയ്യേണ്ടത്.
Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8%E0%B4%AA%E0%B4%B0%E0%B4%AD%E0%B4%B7-%E0%B4%B5%E0%B4%A7%E0%B4%AF-%E0%B4%B8%E0%B4%A7%E0%B4%AF%E0%B4%A4%E0%B4%AF-49
വിവിധമതസംഘടനകള്‍ സ്ഥാപനങ്ങള്‍, പണ്ഡിതന്മാര്‍ എന്നിവരുടെ സഹകരണം ഈ രംഗത്ത്‌അനിവാര്യമാണ്. 1986-ല്‍ Ihsanoglu എന്നയാള്‍ എഡിറ്റ് ചെയ്‌ത്‌തുര്‍ക്കിയിലെ ഇസ്‌തംബൂളില്‍ പ്രസിദ്ധീകരിച്ച "World Bibliography of Translation of the meaning of the Holy Quran''-ല്‍ 1515 മുതല്‍ 1980 വരെയുള്ള ഖുര്‍ആനിന്റെ വിവിധ ഭാഷകളിലുള്ള പരിഭാഷകളെകുറിച്ചുള്ള ഈസൂചികയില്‍ ബംഗാളി (18), ഇംഗ്ലീഷ് (23), ഉര്‍ദു (138), സ്വാഹിലി (43), അര്‍മീനിയന്‍ (2), ഹിബ്രു (2), ചൈനീസ് (8), മലയ (4), തായ് (2), ഇന്തോനേഷ്യന്‍ (10), പേര്‍ഷ്യന്‍ (37), തുര്‍ക്കി (32) എന്ന ക്രമത്തില്‍ഓരോ പരിഭാഷയുടെയും പരിഭാഷകന്റെയും പേരും പ്രസിദ്ധീകരിച്ച വര്‍ഷവുംകൊടുത്തിട്ടുണ്ട്.
ഖുര്‍ആന്‍ പരിഭാഷാ രംഗത്തുള്ള പ്രഥമ സേവനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.ഹിജ്‌റ ഒന്നാം ശതകത്തിന്റെ അവസാന പകുതിയില്‍ ഹജ്ജാജുബ്‌നു യൂസുഫിന്റെഭരണകാലത്ത് അമുസ്‌ലിംകള്‍ തയ്യാറാക്കിയ സുരിയാനി പരിഭാഷകളാണ്‌ഒന്നാമത്തേത്. മിന്‍ഗാന എന്ന ഒരാള്‍ സുരിയാനി ഭാഷയിലെഴുതിയ "An Ancient Syriac Translation of the Kuran' എന്ന പരിഭാഷയാണ് അവയില്‍ പ്രഥമവുംപ്രധാനവും.
ഹിജ്‌റ 127-ല്‍ എഴുതപ്പെട്ട ബര്‍ബേറിയന്‍ പരിഭാഷകള്‍, ഹിജ്‌റ 255-ന് മുമ്പുള്ള മുസബ്‌നു യസാര്‍ അല്‍അന്‍സ്വാരിയുടെ പേര്‍ഷ്യന്‍ പരിഭാഷഹിജ്‌റ 270-ന് മുമ്പ് ഒരു സമ്പൂര്‍ണ ഹിന്ദി പരിഭാഷ മുതലായവ ഈവിഷയത്തിലുള്ള ആദ്യകാല ശ്രമങ്ങളില്‍ പെടുന്നു.ഏറ്റവും പുരാതനമായ പരിഭാഷയായി പരിഗണിക്കപ്പെടുന്നത് നബി(സ്വ)യുടെസ്വഹാബിയായിരുന്ന സല്‍മാനുല്‍ ഫാരിസി പേര്‍ഷ്യന്‍ ഭാഷയിലെഴുതിയപരിഭാഷയാണ്.
ബര്‍ബേറിയന്‍, സിന്ദി ഭാഷകളില്‍ യഥാക്രമം എ.ഡി. 744, 983 വര്‍ഷങ്ങളില്‍ വിരചിതമായിട്ടുള്ള രണ്ട് പരിഭാഷകള്‍ അതിനെതുടര്‍ന്ന്‌വരുന്നു. പക്ഷെ, ഈ പരിഭാഷകള്‍ ഒന്നും തന്നെ ഇന്ന് നിലവിലില്ല.മുസ്‌ലിംകളുടെ സംസാര ഭാഷകളില്‍ തയ്യാറാക്കപ്പെട്ടതും മൂലഗ്രന്ഥങ്ങള്‍ലഭിക്കുകയോ, വ്യക്തമായ വിവരങ്ങള്‍ അറിയപ്പെടുകയോ ചെയ്‌ത പരിഭാഷകള്‍ധാരാളമുണ്ട്. അവയില്‍ ആദ്യമായി അറിയപ്പെട്ടത് മന്‍സൂറുബ്‌നു നൂഹ്‌തയ്യാറാക്കിയ പേര്‍ഷ്യന്‍ പരിഭാഷയാണ്. ഇമാം മുഹമ്മദ്‌ബ്‌നു ജദീര്‍അത്ത്വബരിയുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ സമ്പൂര്‍ണ പേര്‍ഷ്യന്‍പരിഭാഷയാണിത്. മൂലഗ്രന്ഥത്തിന്റെ പത്തില്‍ ഒരംശം വരുന്ന ഒരുസംഗ്രഹപരിഭാഷയാണ് അദ്ദേഹം തയ്യാറാക്കിയത്. ത്വബരിയുടെ വ്യാഖ്യാനത്തിന്റെപരിഭാഷ പദാനുപദമായിട്ടാണ് നിര്‍വ്വഹിക്കപ്പെട്ടത്. ഇതിനെതുടര്‍ന്ന്‌പേര്‍ഷ്യന്‍ ഭാഷയില്‍ ധാരാളം പരിഭാഷകള്‍ എഴുതപ്പെടുകയുണ്ടായി.
തുര്‍ക്കി പരിഭാഷകളുടെ ആരംഭത്തെക്കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങള്‍നിലവിലുണ്ട്. പ്രൊ. സകി വലീദി തൗഗാന്‍ പറയുന്നത് ത്വബരിയുടെവ്യാഖ്യാനത്തിന്റെ പേര്‍ഷ്യന്‍ പരിഭാഷ തയ്യാറാക്കപ്പെട്ട ഉടനെത്തന്നെഅതിന്റെ തുര്‍ക്കി പരിഭാഷയും തയ്യാറാക്കപ്പെട്ടിട്ടുണ്ടെന്നാണ്.പേര്‍ഷ്യന്‍ പരിഭാഷ തയ്യാറാക്കിയവരുടെ കൂട്ടത്തില്‍ തുര്‍ക്കിപണ്ഡിതന്മാരുമുണ്ടായിരുന്നു. മുസ്‌ഹഫിന്റെ വരികള്‍ക്കിടയിലൂടെ പേര്‍ഷ്യന്‍പരിഭാഷ തയ്യാറാക്കപ്പെട്ടതുപോലെതന്നെ തുര്‍ക്കി പരിഭാഷയുംതയ്യാറാക്കപ്പെട്ടു എന്നാണ് തൗഗാന്റെ അഭിപ്രായം. മറ്റൊരു വിഭാഗംപറയുന്നത് ഉപര്യുക്ത പേര്‍ഷ്യന്‍ പരിഭാഷ പ്രത്യക്ഷപ്പെട്ട ഏകദേശം ഒരുനൂറ്റാണ്ടിന് ശേഷമാണ് പ്രഥമ തുര്‍ക്കി പരിഭാഷയുണ്ടായതെന്നാണ്.പക്ഷെ, ഈ പരിഭാഷകളൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലഭ്യമായഅറിവുകള്‍ വെച്ചുനോക്കുമ്പോള്‍ പ്രഥമ തുര്‍ക്കി പരിഭാഷ പൗരസ്‌ത്യ തുര്‍ക്കിഭാഷയില്‍ ഹിജ്‌റ 734-ല്‍ (ക്രി. 1333) എഴുതപ്പെട്ടതും ഇസ്‌തംബൂളിലെഇസ്‌ലാമിക് മ്യൂസിയത്തില്‍ 73-ാം നമ്പറായി സൂക്ഷിക്കപ്പെട്ടതുമായപരിഭാഷയാണ്. പദാനുപദ പരിഭാഷ, വിശാലമായ ആശയ വിവര്‍ത്തനം എന്നീരണ്ടിനങ്ങളിലായി പന്ത്രണ്ടും പതിനാറും നൂറ്റാണ്ടുകള്‍ക്കിടയിലായിഎഴുതപ്പെട്ട ആറ് തുര്‍ക്കി പരിഭാഷകളുണ്ട്. പതിനഞ്ചാം ശതകത്തില്‍മുഹമ്മദുബ്‌നു ഹംസ തുര്‍ക്കി ഭാഷയില്‍ പദാനുപദം തയ്യാറാക്കയ ഒരു പരിഭാഷഈയിടെ പഠനവിധേയമാക്കുകയുണ്ടായി. ഈ പരിഭാഷയും അതിലെ അനുബന്ധങ്ങളും ഖുര്‍ആന്‍പഠനരംഗത്ത് തുര്‍ക്കി ഭാഷ വശമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണ്.പിന്നീടുള്ള കാലത്ത് തുര്‍ക്കി പരിഭാഷാ രംഗത്ത് വലിയ മുന്നേറ്റംതന്നെയുണ്ടായി.
ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും അത്ഭുതപൂര്‍വ്വമായ പുരോഗതിയാണ് ഈ രംഗത്ത് ദൃശ്യമായത്.പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആസിഫ് പ്രദേശത്തില്‍പെട്ടസിങ്കയിലെ പ്രസിദ്ധ പണ്ഡിതന്‍ അബ്ദുറഊഫ് ഫാന്‍സൂരിയാണ് ആദ്യമായിഖുര്‍ആന് മലയ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. മൗലവി അമീറുദ്ദീന്‍ബശൂനിയാ രചിച്ച ഖുര്‍ആനിന്റെ മുപ്പതാം ജുസ്‌ഇന്റെ പദ്യപരിഭാഷയാണ് പ്രഥമബംഗാളി പരിഭാഷയായി അറിയപ്പെടുന്നത്. ക്രി. 1886-ല്‍ ഒരു ബ്രാഹ്മണനായഗ്രേസ്‌ചന്ദ് റോഷന്‍ ഒരു സമ്പൂര്‍ണ ബംഗാളി പരിഭാഷ തയ്യാറാക്കിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ശൈഖ് ല്യൂഷി വിശുദ്ധ ഖുര്‍ആന്റെ ഏതാനും ഭാഗങ്ങള്‍ ചൈനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അതിനുശേഷം ശൈഖ് മാഫൂഷോ ഇരുപത് ജുസ്‌ഉകളുടെ പരിഭാഷ പൂര്‍ത്തിയാക്കി. 1927-ല്‍ഷാങ്‌ഗായിലുള്ള ഇസ്‌ലാമിക് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഞ്ചു ജുസ്‌ഉകളുടെചൈനീസ് പരിഭാഷ പ്രസിദ്ധീകരിച്ചു. ചൈനീസ് ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണപരിഭാഷ ലീടിക് ചിങ്ങ് 1927-ല്‍ തയ്യാറാക്കിയതാണ്. പ്രസിദ്ധഓറിയന്റലിസ്റ്റായ റോഡ്‌വെല്ലിന്റെ ഇംഗ്ലീഷ് പരിഭാഷയെ അവലംഭിച്ച്‌ജപ്പാനില്‍ തയ്യാറാക്കിയ പരിഭാഷയെയാണ് അദ്ദേഹം ആശ്രയിച്ചത്.
ഇസ്‌ലാം മതംപ്രചരിച്ച നാടുകളിലെ വിവിധ ജനവിഭാഗങ്ങള്‍ സംസാരിക്കുന്ന ഭാഷകളിലെല്ലാംതന്നെ വിശുദ്ധ ഖുര്‍ആന് പരിഭാഷകള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്.യൂസുഫലിയുടെ ഇംഗ്ലീഷ് പരിഭാഷ ആസ്‌പദമാക്കി തയ്യാറാക്കിയ കൊറിയന്‍ പരിഭാഷഇതിന് ഉദാഹരണമാണ്. അതുപോലെ ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെസംസാരിക്കുന്ന ഭാഷകളില്‍ ധാരാളം ഖുര്‍ആന്‍ പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്.ഖുര്‍ആന്‍ മുസ്‌ലിംകളുടെ മൂലപ്രമാണമെന്ന നിലയില്‍ അനറബികള്‍ക്ക്
ഖുര്‍ആനികാശയങ്ങള്‍ മനസ്സിലാക്കാന്‍ ഖുര്‍ആനിന്റെ ആശയ വിവര്‍ത്തനംപ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാല്‍ അനര്‍ഹരും ഇസ്‌ലാമികവിജ്ഞാനീയങ്ങളിലും അറബിഭാഷയിലും വേണ്ടത്ര അവഗാഹമില്ലാത്തവരും ഈരംഗത്തേക്ക് കടന്നുവരുന്നതില്‍ ജാഗ്രത പാലിക്കേണ്ടതുംനിരുത്സാഹപ്പെടുത്തേണ്ടതുമാണ്.പൂര്‍ണ്ണവും അപൂര്‍ണവുമായി ഏകദേശം നൂറോളം ബംഗാളി പരിഭാഷകള്‍ ഉണ്ടെന്നാണ്‌പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ബംഗാളി ഭാഷക്ക് പുറമെ തെക്കേഷ്യന്‍ ഭാഷകളായആസാമീസ്, ഗുജറാത്ത്, മറാത്തി, പഞ്ചാബി, സിന്ദി, തമിള്‍, തെലുങ്ക്, കര്‍ണാടക, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം തന്നെ നിരവധി ഖുര്‍ആന്‍ പരിഭാഷകള്‍പുറത്തിറങ്ങിയിട്ടുണ്ട്. കാശ്‌മീരി ഭാഷയിലും അനേകം പരിഭാഷകളുണ്ട്.ആദ്യത്തെ കാശ്‌മീരി പരിഭാഷ മുല്ല അഹമ്മദ് മഹരി തയ്യാറാക്കിയ പരിഭാഷയാണ്.കാശ്‌മീരി ഭാഷയില്‍ പ്രസിദ്ധമായതും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച്‌വരുന്നതുമായ പരിഭാഷ 1973-ല്‍ മൗലവി മുഹമ്മദ് യൂസുഫ് ഷാഹ് രണ്ട്‌വാള്യങ്ങളിലായി തയ്യാറാക്കിയ ബയാനുല്‍ ഫുര്‍ഖാന്‍ എന്ന തര്‍ജമയാണ്.
ഹിബ്രു ഭാഷയിലുള്ള മൂന്ന് പരിഭാഷകളുടെ കൈയെഴുത്ത് പ്രതികള്‍ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അവസാനമായി പ്രസിദ്ധീകരിച്ച രണ്ട് ഹിബ്രുപരിഭാഷകളാണു ജോസഫ് ജൂള്‍ റിവിലിന്‍ (1963), അഹറോണ്‍ ബെന്‍ഷി മേഷ് (1971) എന്നിവര്‍ തയ്യാറാക്കിയ പരിഭാഷകള്‍. ലാറ്റിന്‍ ഭാഷയില്‍നിന്ന്‌പരിഭാഷപ്പെടുത്തിയ ഒരു അര്‍മീനിയന്‍ പരിഭാഷ ബോപാല്‍ സ്റ്റെയ്‌റ്റ്‌ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ആഫ്രിക്കയിലെ പ്രധാന ഭാഷയായസ്വാഹിലിയില്‍ മൂന്ന് ഖുര്‍ആന്‍ പരിഭാഷകളുണ്ട്. ആഫ്രിക്കന്‍ ഭാഷയിലുള്ളആദ്യ ഖുര്‍ആന്‍ പരിഭാഷ ഗോഡ് ഫ്രൈഡെയ്‌ല്‍ 1923-ല്‍ തയ്യാറാക്കിയതാണ്.മറ്റ് ആഫ്രിക്കന്‍ ഭാഷകളായ യോര്‍ബാ ഗോണ്‍ണ്ട, ആംഹാരി ഭാഷകളിലും ഖുര്‍ആന്‍പരിഭാഷകള്‍ ലഭ്യമാണ്. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെപ്രസിഡണ്ടായിരുന്ന മര്‍ഹൂം പറവണ്ണ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാരുടെ മകനുംഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഏക മലയാളി പണ്ഡിതനുമായ ഡോ.ബശീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ (ന.മ.) അവര്‍കള്‍ ആഫ്രിക്കയിലുള്ള തന്റെദഅ്‌വാ പ്രവര്‍ത്തനങ്ങളുടെ കാലത്ത് പ്രമുഖ ആഫ്രിക്കന്‍ ഭാഷകളായ ഹൗസ്, യോര്‍ബ, ഇബോ ഭാഷകളില്‍ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുംനിര്‍വ്വഹിച്ചിട്ടുണ്ട്.
(സത്യധാര ദൈ്വവാരിക, ഒക്ടോബര്‍, 2011, 1-15, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
Leave A Comment