ദേശീയ പാതയിൽ തന്നെ പ്രതിഷേധം തുടരുമെന്ന് ശാഹീൻബാഗിലെ സമരക്കാർ
ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശാഹീൻബാഗിൽ സ്ത്രീകളും കുട്ടികളും അടക്കം അണിനിരക്കുന്ന സമരം ഒരു മാസം പിന്നിടുന്നതിനിടെ ദേശീയ പാതയിൽ നിന്ന് മാറണമെന്ന കോടതിവിധി അനുസരിക്കില്ലെന്ന് സമരക്കാർ വ്യക്തമാക്കി. സ​മ​രം നോ​യി​ഡ കാ​ളി​ന്ദി കു​ഞ്ച്​ ദേ​ശീ​ത പാ​ത​യി​ല്‍ ത​ന്നെ തു​ട​രു​മെ​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കും മാ​റി​​ല്ലെ​ന്നും സമരക്കാർ പറഞ്ഞു. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​ലാ​ണ്​ മറ്റെന്തിനെക്കാളും വ​ലു​തെ​ന്നും സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു. ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ഒ​രു മാ​സ​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​നെ​തി​രെ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യി​ല്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്​​തി​രു​ന്നു. ഇ​തി​ല്‍ വാ​ദം കേ​ള്‍​ക്ക​വെ പൊ​ലീ​സി​നോ​ട്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​ക്കാ​ര്യ​ത്തി​ല്‍ എന്തെങ്കിലും ചെ​യ്യാ​നാ​കു​മോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇതിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, സ​മ​ര​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ര്‍​ത്ത വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ദി​നേ​ന ശ​ഹീ​ന്‍​ബാ​ഗി​ല്‍ എ​ത്തു​ന്ന​ത്. ജാ​മി​അ അ​തി​​​ക്ര​മ​ത്തി​​ന്​ ഒ​രു​മാ​സം പി​ന്നി​ട്ട ബു​ധ​നാ​ഴ്​​ച ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി കാമ്പസിലെത്തിയവര്‍ ശ​ഹീ​ന്‍​ബാ​ഗി​ലെ സ​മ​ര​പ്പ​ന്ത​ലി​ലും എ​ത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter