റമദാന് ഡ്രൈവ്- നവൈതു-06
- എം.എച്ച് പുതുപ്പറമ്പ്
- Apr 8, 2022 - 19:39
- Updated: Apr 12, 2022 - 19:39
നാളെ വീട്ടില്‍ നോമ്പ് തുറയാണ്, നിങ്ങള്‍ വരണം.
റമദാന് തുടങ്ങിയതോടെ പരസ്പരം കാണുമ്പോള്‍ പലരും ആദ്യം പറയുന്ന വാചകം ഇങ്ങനെയാണ്. മറ്റുള്ളവരെ വീട്ടിലേക്ക് സല്‍ക്കരിക്കാനും നോമ്പ് തുറപ്പിക്കാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് പലര്‍ക്കും. സന്തോഷത്തോടെ അത്തരം ക്ഷണങ്ങള്‍ സ്വീകരിക്കുന്നതും അതിനായി അങ്ങോട്ടുമിങ്ങോട്ടും പോകുന്നതുമെല്ലാം റമദാന്റെ കണ്കുളുര്ക്കുന്ന കാഴ്ചകളാണ്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വ്യത്യാസം കാണിക്കാതെയുള്ള ക്ഷണവും സ്വീകരണവും._
അന്നദാനം മഹത്തരമാണെന്നും അതിഥി സല്‍ക്കാരം സാമൂഹ്യമര്യാദകളില് അതിപ്രധാനമാണെന്നുമാണ് ഇത്തരം സുന്നതുകളിലൂടെ റമദാന് നമ്മെ പഠിപ്പിക്കുന്നത്. അന്നദാനത്തെ കുറിച്ച് ഖുര്‍ആനിലും തിരുസുന്നത്തിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതിപാദിച്ചത് കാണാം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണം, ആര്‍ക്കും പിടിച്ചുവെക്കാനുള്ളതല്ലെന്നും പരസ്പരം പങ്ക് വെക്കാനുള്ളതാണെന്നുമാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. പാവങ്ങള്‍ക്ക് അന്നം ലഭിക്കാന്‍ പ്രയത്നം ചെയ്യാത്തവന് മതവിശ്വാസം മനസ്സിലേക്കിറങ്ങാത്തവനാണെന്ന് ഖുര്‍ആന്‍ ശാസിക്കുക പോലും ചെയ്യുന്നുണ്ട്.
ആവശ്യമായതെല്ലാം ഉള്ള_ _സമ്പന്നനാണെങ്കില്‍ പോലും അവനെയും സല്ക്കരിക്കുന്നതും ഭക്ഷണം നല്‍കുന്നതും പുണ്യം തന്നെ. അതിഥി സല്‍ക്കാരം എത്ര തന്നെ കേമമാക്കിയാലും അത് ധൂര്‍ത്തിന്റെ പരിധിയില്‍ വരില്ലെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നതും അത് കൊണ്ട് തന്നെയാണ്. സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം പരസ്പര സ്നേഹബന്ധം ഊട്ടിയുറപ്പിക്കുക കൂടി ഇതിലൂടെ ചെയ്യപ്പെടുന്നു.
റമദാന് അല്ലാത്ത മാസങ്ങളില്‍ കല്യാണം പോലോത്ത വിശേഷങ്ങളില്‍ മാത്രമാണ് നാം അതിഥികളെ വീട്ടിലേക്ക്_ _ക്ഷണിക്കാറുള്ളത്. എന്നാല്‍ അത് ഏത് സമയവും ചെയ്യേണ്ടതാണെന്നും ഇടക്കിടെ ബന്ധുക്കളെയും അയല്‍ക്കാരെയുമെല്ലാം സല്‍ക്കരിക്കുന്നത് ശീലമാക്കേണ്ടതാണെന്നുമാണ് വിശുദ്ധ റമദാന് ഇതിലൂടെ പറയുന്നത്. ഈ ശീലം തുടരാനായാല്‍, ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുന്നവര്‍ തന്നെ ഇല്ലാതാവും. അതോടെ, ക്രമേണ_ _എല്ലാവര്ക്കും ഭക്ഷ്യസുരക്ഷ എന്ന സുന്ദര സ്വപ്നത്തിലേക്ക് സമൂഹം മുന്നേറുകയും ചെയ്യും. റമദാന് നമ്മെ ശീലിപ്പിക്കുന്നതും_ _ഉത്തേജിപ്പിക്കുന്നതും _അതിനാണ്._
_അതിനാല്‍ ഈ_ _റമദാനിലെ നവൈതുകളില് അതുമുണ്ടാവട്ടെ... ജീവിതത്തിലുടനീളം സാധിക്കുന്നവര്‍ക്കെല്ലാം അന്നദാനം_ _നടത്താനും ഞാനിതാ കരുതി ഉറപ്പിച്ചു എന്ന്. നാഥന് തുണക്കട്ടെ._
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment