റമദാന്‍ ഡ്രൈവ്- നവൈതു-07
ചിലര്‍ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ മറ്റു ചിലര്‍ ആവശ്യത്തിലധികം ഉണ്ടാക്കി, കുറച്ച് മാത്രം കഴിച്ച് ബാക്കിയെല്ലാം പുറത്തേക്ക് കളയുന്നതാണ് പൊതുവെ നാം കാണുന്ന സാമൂഹ്യസ്ഥിതി.
എന്നാല്‍, എല്ലാവരും ഒരേ സമയം വിശന്നിരിക്കുന്ന ഒരു സമൂഹത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ. ആര്‍ക്കും ഒന്നും കഴിക്കാനില്ലാതെ, എല്ലാവരും ഒരു പോലെ വിശപ്പിന്റെ രുചിയറിയുന്ന ഒരു സമൂഹം.
_അത്തരം സാഹചര്യത്തിലൂടെ ഒരു സമൂഹം ഒരിക്കലെങ്കിലും കടന്നുപോയാല്‍ മാത്രം മതിയാവും, ശേഷം ഏറ്റവും നല്ല മാതൃകാസമൂഹമായി അവര്‍ മാറാന്‍. പരസ്പം പങ്ക് വെക്കാനും ഉള്ലത് കൊണ്ട് എല്ലാവരും ഒരുപോലെ കഴിയാനുമുള്ള വലിയ മനസ്സ് ആ സമൂഹത്തിന് അതിലൂടെ കൈവരിക്കാനാവും. തന്റേതെന്നും തനിക്കുള്ളതെന്നുമുള്ള സ്വാര്‍ത്ഥ ചിന്തകളെല്ലാം നിരര്‍ത്ഥകമാണെന്ന് അതോടെ ബോധ്യമാവും. നാം ഒന്നാണെന്നും നമുക്കുള്ളതെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള മാനവികതയുടെ ഏറ്റവും വലിയ പാഠം അതോടെ ആ സമൂഹം ഉള്‍ക്കൊള്ളുകയും ചെയ്യും.
രാവിലെ മുതല്‍ വൈകുന്നേരം വരെ ഒന്നും കഴിക്കാതെ, ഒരു മാസം മുഴുവന്‍ ചെലവഴിക്കുന്നതിലൂടെ വിശ്വാസി സമൂഹത്തെ ഈ തലത്തിലേക്ക് ഉയര്‍ത്തുകയാണ് വിശുദ്ധ റമദാന്‍. സെകന്റ് പോലും വ്യത്യാസമില്ലാതെ കൃത്യസമയത്ത് തുടങ്ങി കൃത്യസമയത്ത് അവസാനിപ്പിച്ച് ഒരു നാടിനെ മുഴുവന്‍ അത് ഒന്നാക്കി മാറ്റുന്നു. മഗ്‍രിബിന്റെ ബാങ്ക് വിളിക്കുന്നതോടെ, ആ നാട്ടിലെ മുഴുവന്‍ വീട്ടുകാരും ഒരേ സമയം ഭക്ഷണം കഴിച്ച് ആ മഹായജ്ഞത്തിന്റെ ഭാഗമാവുന്നു.
ആലോചിക്കും തോറും വല്ലാത്തൊരു അനുഭൂതി തന്നെയാണ്. അത്താഴം പരമാവധി_ _പിന്തിപ്പിക്കണമെന്നും സമയമായാല്‍ നോമ്പ് തുറക്കുന്നത് എത്രയും വേഗമാക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടതും അത് കൊണ്ട് തന്നെയാവും.
അങ്ങനെ നോക്കുമ്പോള്‍, റമദാന്‍ ഈ_ _സമൂഹത്തെയൊന്നടങ്കം ഒന്നാക്കുകയാണ് ചെയ്യുന്നത്. വിശപ്പെന്ന വലിയ സത്യത്തിലൂടെ. അത്_ _അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്താല്‍ പിന്നെ, എല്ലാവരും ഒന്നാണെന്ന സത്യം_ _തിരിച്ചറിയാതിരിക്കാന്‍ നമുക്കാവില്ല. റമദാന്‍ കഴിഞ്ഞാലും ആ ചിന്ത നമ്മുടെ ബോധമണ്ഡലത്തില്‍ സജീവമായി_ _തുടരാതിരിക്കില്ല_.
_അഥവാ, റമദാനിലൂടെ നാം അറിയാതെ ഉള്‍ക്കൊള്ളുന്ന ഒരു ബോധമാണ് മാനവികത. മനുഷ്യരെയെല്ലാം ഒന്നായി കാണാന്‍ നാം ഇതിലൂടെ കരുതി ഉറപ്പിക്കുന്നു എന്നര്‍ത്ഥം.. അതും റമദാനിന്റെ മറ്റൊരു നവൈതു തന്നെ._

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter