Thursday, 28 January 2021

'ജയ് ശ്രീറാമിനു' 'അല്ലാഹു അക്ബറോ'..!?

ബശീർ ഫൈസി ദേശമംഗലം

20 December, 2020

+ -
image

രാഷ്ട്രീയ പാർട്ടികൾ പലപ്പോഴും അതി വൈകാരികതയെ ഇന്ധനമാക്കാറുണ്ട്. അത്തരം അവസരങ്ങളിൽ മതം നല്ലൊരു ടൂൾ ആണ് അവർക്ക്. RSS കാർ കഴിഞ്ഞ ദിവസം പ്രയോഗിച്ചത് അത്തരമൊരു വൈകാരിക ഇടപെടലാണ്. കൃത്യമായി അതു കുറിക്ക് കൊണ്ടു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ പാലക്കാട് നഗരസഭയിലെ ആ വൈകാരികത നിറഞ്ഞു.തുടർന്ന് വന്ന ചർച്ചകളിൽ മുഴുവൻ മലപ്പുറം നഗരസഭയിൽ 'അല്ലാഹു അക്‌ബർ' എന്നു തൂക്കിയാലോ.? എന്ന ചോദ്യമായിരുന്നു.
ഒറ്റ വേഗത്തിൽ ആ ചോദ്യത്തിൽ തെറ്റൊന്നും കാണാനാവില്ല. പക്ഷെ ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്ന ചോദ്യമായിരുന്നു അത്. അവർ ഒരുക്കുന്ന ദ്രുവീകരണക്കുഴികളിൽ മതേതര വാദികൾ തലകുത്തി വീഴുന്നത് കണ്ടു ഊറി ചിരിച്ചു കാണും RSS കാർ.

ഒന്ന് മലപ്പുറം ജില്ല മുസ്‌ലിംകളുടെ മാത്രം ജില്ലയല്ല. കേരളത്തിലെ 14 ജില്ലകളിൽ ഒരു ജില്ല മാത്രമാണ്. 2.ഇന്ത്യൻ ജനാധിപത്യത്തിൽ
ജയ് ശ്രീറാം എന്ന വാക്കിനു ബദൽ ആയി വിളിക്കേണ്ട മുദ്രവാക്യല്ല 'അല്ലാഹു അക്ബർ'..!! പാർലമെന്‍റില്‍ പൗരത്വ ബിൽ കീറിയെറിഞ്ഞു നടന്നു വന്ന ഉവൈസിക്കെതിരെ ബിജെപിക്കാർ അലറി വിളിച്ചത് ജയ് ശ്രീ റാം എന്നായിരുന്നു. ആ സമയത്തു ഉവൈസി മറുപടിയായി അല്ലാഹു അക്ബർ എന്നാണ് വിളിച്ചത്. പക്ഷെ ആഗ്രഹിച്ചു പോയി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിനെ കിടിലം കൊള്ളിച്ചു ഉവൈസി "ജയ് ഹിന്ദ്.."
എന്നു വിളിച്ചു പ്രകമ്പനം കൊള്ളിച്ചിരുന്നുവെങ്കിൽ BJP ഫാഷിസ്റ്റുകളുടെ സകല കാപട്യവും അടപടലം പൊട്ടുമായിരുന്നു..!!

RSS ന്‍റെ ഫാഷിസ്റ്റു അജണ്ടകൾക്കു മുന്നിൽ തികഞ്ഞ മതേതര ദേശീയ ബോധം കൊണ്ടാണ് പ്രതിരോധം തീർക്കേണ്ടതു. പക്ഷെ അതി വൈകാരി കതയെയും, അതി ദേശീയതെയും നേരിടേണ്ട ഘട്ടങ്ങളിൽ അതിവൈകാരികത തന്നെ മറുപടിയാകുമ്പോൾ ഫാഷിസ്റ്റുകൾ ആഗ്രഹിക്കുന്നത് നാം വീണു കൊടുക്കുകയാണ്‌. അതു കൊണ്ടാണ് പറഞ്ഞതു പാലക്കാടിനു മറുപടി മലപ്പുറമല്ല. ഹരേ റാമിനു പകരം അല്ലാഹു അക്ബർ അല്ല.

ബിജെപിക്കാർ പാലക്കാട് നഗര സഭയിൽ അത്തരമൊരു വർഗീയ പ്രചാരണം ചെയുന്ന ആദ്യ നിമിഷത്തിൽ തന്നെ നിയമം ഇടപെട്ടു തടയേണ്ടതായിരുന്നു. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന പൊലീസ് നിഷ്ക്രിയത്വം ഇത്തരം കേസുകളിലെങ്കിലും പോലീസ് അനുവർത്തിക്കരുത്. കാരണം ഇത് സാമൂഹ്യ പ്രത്യാഘാതം ഉണ്ടാകുന്ന ഫാഷിസ്റ്റു ശ്രമമായിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും പരാതി കൊടുത്തു. പിന്നീടാണ് കേസെടുത്തത്. അത്രയും നല്ലത്.
എന്നാൽ RSS ന്‍റെ അതി വൈകരികതയെ ദേശീയ പതാക കൊണ്ടു ഇന്ന് DYFI മറുപടി കൊടുത്തപ്പോൾ അതു ഫാഷിസത്തിന്‍റെ മൂർധാവിൽ കിട്ടിയ പ്രഹരമാണ്...!!
അതിനു പകരം മറ്റൊരു മുസ്‍ലിം പ്രതീകം കൊണ്ടാണ് പ്രതികരിച്ചിരുന്നത് എങ്കിൽ RSS ആഗ്രഹിച്ചത് നടക്കുമായിരുന്നു. എല്ലാ ഭിന്നതകളും മാറ്റി വെച്ചു പറയുന്നു: വെൽഡണ്‍ DYFI..!!
അതേ സമയം മലപ്പുറം നഗര സഭയിൽ "അല്ലാഹു അക്ബർ"
എന്ന ബാനർ തൂക്കി ഏതെങ്കിലും മുസ്‍ലിം ലീഗുകാർ മറുപടി കൊടുത്തിരുന്നുവെങ്കിൽ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം ഉണ്ടാകുമായിരുന്നു. പക്ഷെ അത്തരം പോസ്റ്റുകളിൽ നിന്ന് ആവേശം പൂണ്ട് അത്തരമൊരു കൈവിട്ട കളിക്ക് മുതിരാതെ നിന്ന മലപ്പുറത്തെ മുസ്‍ലിം ലീഗ് പ്രവർത്തകരോടു നന്ദി..!!
ആദ്യ കേസ് കൊടുത്ത പാലക്കാട് എം.പി യെ അഭിനന്ദിക്കുന്നതിനോടൊപ്പം ഒരു വാക്ക്:
ചിലപ്പോഴെങ്കിലും യൂത്ത്‌ കോണ്‍ഗ്രസിനു വൈകി വരുന്ന വിവേകം നഷ്ടം ഉണ്ടാകുന്നു എന്നത് ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴെങ്കിലും പാഠമാക്കാമായിരുന്നു..!!
ഇതാണ് എന്‍റെ കേരളം. രണ്ടു നിയമസഭ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ പരസ്പരം പോരടിക്കുന്നവർ ഒന്നിച്ചു നിന്നു ഫാസിസത്തെ നേരിടേണ്ടി വരുന്ന കാലം വിദൂരമല്ല.

"പാലക്കാട് ഗുജറാത്താക്കും' എന്ന് ബിജെപി നേതാവിനു പരസ്യമായി ഫേസ്ബൂക് പോസ്റ്റ് ഇടാൻ മാത്രം അവർ വളരുന്നു എന്നത് ആരും മറക്കേണ്ട. എഴുതി വെച്ചോളൂ ഈ വാക്ക്.

 

(https://m.facebook.com/story.php?story_fbid=742798236664442&id=100028028169129)