ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് മൗറിത്താനിയ
- സലീം ദേളി
- May 31, 2021 - 07:05
- Updated: Jun 6, 2021 - 13:59
ഇസ്‌ലാമിക ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. പശ്ചിമാഫ്രിക്കയിൽ ഇസ്‌ലാമിന്‍റെ പ്രചാരണത്തിൽ മുഖ്യപങ്ക് വഹിച്ച നാടാണിത്. അതിനു പുറമെ മൊറോക്കോ, അൾജീരിയ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്ക്
പ്രതിസന്ധികൾ നേരിടുമ്പോൾ സഹായമെത്തിച്ചത് ഇവിടെ നിന്നുള്ള സുൽത്താന്മാരാണ്.
ആഫ്രിക്കയുടെ വടക്ക് - പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിത്താനിയ. ഹിജ്‌റ 172 ൽ മഗ്‌രിബുൽ അഖ്‌സയിൽ ആദരിസികളുടെ ഭരണം നിലവിൽ വന്നതിനെ തുടർന്ന് തെക്കൻ മേഖലകളിലേക്ക് ഇസ്ലാം പ്രചരിപ്പിക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ പ്രദേശത്തേക്ക് ഇസ്ലാം എത്തുന്നത്. മുഖംമൂടി ധരിച്ചവർ എന്ന പേര് ഇവിടത്തെ പുരാതന ഗോത്ര വർഗത്തിനുണ്ട്. രാത്രിയും പകലും ഉറങ്ങുമ്പോഴും ജോലിയെടുക്കുമ്പോഴും ഇവർ മുഖാവരണം ധരിക്കുമായിരുന്നു, അതുകൊണ്ടാണ് അങ്ങനെയൊരു പേര് ലഭിച്ചത്.
Also Read:ലിബിയയിലെ ഇസ്‌ലാമിക ചരിത്രം
മൗറിത്താനിയക്ക് അറബിഗ്രന്ഥങ്ങളിലെ പഴയ പേര് ഷൻഖീത്ത് എന്നാണ്. അതുകൊണ്ട് തന്നെ മൗറിത്താനിയയിലെ പണ്ഡിതർ ഷൻഖീത്ത് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.
1904 ഫ്രഞ്ച് അധിനിവേശ ശക്തികൾ ഈ രാജ്യം പിടിച്ചെടുത്തു. അന്നുമുതൽക്ക് തന്നെ മൗറിത്താനിയയെ മോചിപ്പിക്കാനുള്ള സ്വതന്ത്ര സമരം ആരംഭിക്കുകയും ചെയ്തു. 1960 ൽ രാജ്യം സ്വാതന്ത്ര്യം നേടുകയും മുഖ്താർ അൽ വദൂദ് അധികാരമേൽക്കുകയും ചെയ്തു. 1978 ൽ പട്ടാള ഭരണം വന്നു.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.