റമദാന്‍ ചിന്തകള്‍ - നവൈതു..14. ഒന്നെന്ന ചിന്തയില്‍ പൂക്കുന്ന ജീവിതം
- Web desk
- Mar 25, 2024 - 16:49
- Updated: Mar 25, 2024 - 16:50
ജാബിര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം, ഇണങ്ങുന്നവനും ഇണക്കപ്പെടുന്നവനുമാണ് വിശ്വാസി.
ടീം വര്‍ക്, അഥവാ കൂട്ടായ പ്രവര്‍ത്തനം ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. അന്താരാഷ്ട്ര കമ്പനികളെല്ലാം വൈയ്യക്തിക കഴിവുകളേക്കാളേറെ ടീം വര്‍ക് ചെയ്യാനുള്ള സന്നദ്ധതക്കാണ് ഇന്ന് മുന്‍ഗണന നല്കുന്നത്. നാം ഏത് സംഘത്തിലും സമൂഹത്തിലും സാഹചര്യത്തിലുമാണോ ജീവിക്കുന്നത്, അവരുമായി ഇണങ്ങിച്ചേര്‍ന്ന് അവരില്‍ ഒരാളായി മാറുന്നവനും മാറേണ്ടവനുമാണ് വിശ്വാസി. ഇതരരുമായി ഇണങ്ങിച്ചേരാതെ, തന്റെ കാര്യങ്ങള്‍ മാത്രം നോക്കി, ഒറ്റയാനായി മാറിനില്‍ക്കുന്നവന്റെ വിശ്വാസം പൂര്‍ണ്ണമല്ലെന്നാണ് മേല്‍ഹദീസ് സൂചിപ്പിക്കുന്നത്.
വീട്ടില്‍, കുടുംബത്തില്‍, ജോലി സ്ഥലത്ത്, കൂട്ടുകാരോട്.... ഇടപഴകുന്ന എല്ലായിടത്തും അവരിലൊരുത്തനായി മാറാന്‍ വിശ്വാസിക്ക് സാധിക്കണം, അങ്ങനെ വേണമെന്ന് മതം അവനോട് നിര്‍ദ്ദേശിക്കുന്നത്. തനിക്കുള്ളത് മറ്റുള്ളവരുമായി പങ്ക് വെച്ച്, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തന്റേത് കൂടിയായി ഏറ്റെടുത്ത് ഒരു സമൂഹത്തിലെ ഉത്തമ പൗരനാവണം വിശ്വാസി എന്നാണ് വിശുദ്ധ ഇസ്‍ലാമിന്റെ കാഴ്ചപ്പാട്.
Read More :റമദാന്‍ ചിന്തകള്‍ - നവൈതു..13. ഹലാല്‍ മാത്രം മതി...
സംഘബോധമില്ലാത്ത, കൂട്ടായ പ്രവര്‍ത്തനത്തിന് ആരും മുന്നിട്ട് വരാത്ത, എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു സമൂഹത്തിലെ ജീവിതം എത്ര ദുഷ്കരമായിരിക്കും. വല്ല പ്രയാസങ്ങളും വന്നുപെടുമ്പോള്‍, ആരും സഹായിക്കാനില്ലാതെ, പ്രാരാബ്ധങ്ങളില്‍ ഒന്ന് കൂടെ നടക്കാനോ ആശ്വാസത്തിന്റെ വാക്കുകളെങ്കിലും ഉരുവിടാനോ ആരുമില്ലാത്ത ഒരു സമൂഹമായിരിക്കും അത്. അതേസമയം, നാം ഒന്നാണെന്ന ചിന്താഗതിയുള്ളവരുടെ സമൂഹം എത്രമേല്‍ സുഖകരവും ആശ്വാസദായകവുമായിരിക്കും.
സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെല്ലാം ഇതര മതസ്ഥരേക്കാളേറെ മുസ്‍ലിംകളെ കാണാനാവുന്നതും ഇത്തരം മതാധ്യാപനങ്ങള്‍ കൊണ്ട് തന്നെയാണ്. ഇന്ന് സര്‍കാറുകള്‍ പോലും ചെയ്യുന്നതിനേക്കാള്‍ എത്രയോ വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഈ സമുദായം സ്വകാര്യ സ്വത്ത് ശേഖരണത്തിലൂടെ ചെയ്ത് വരുന്നത്. എല്ലാം വിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ തന്നെ. ഇത്തരം സമൂഹത്തെ കാണുമ്പോള്‍ തങ്ങളും അത് പോലെ ആവണമെന്ന് കൊതിച്ച് പോവാത്തവര്‍ ആരാണുണ്ടാവുക... റമദാന്‍ നമ്മോട് പറയുന്നതും നമ്മെ ശീലിപ്പിക്കുന്നതും അത് തന്നെയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment