ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ
പട്ടിണിയിലായ ഗസ്സയിലേക്ക് മാനുഷിക സഹായ പ്രവാഹം ഉണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മധ്യസ്ഥ ശ്രമങ്ങള്‍ക്കുമായി ഈജിപ്തില്‍ എത്തിയതാണ് അദ്ദേഹം. തുള്ളികളായല്ല, സഹായത്തിന്റെ പ്രളയംതന്നെ ഉണ്ടാകണം.
ഫലസ്തീനികള്‍ സാധാരണക്കാർ കൊല്ലപ്പെടുന്നതും ഉപരോധിച്ച് പട്ടിണിക്കിടുന്നതും അന്താരാഷ്ട്ര സമൂഹത്തിന് വിശ്വാസ്യതക്ക് കളങ്കമാണ്. പ്രതിസന്ധി പരിഹരിക്കാനുള്ള ഫലപ്രദമായ ഒരേയൊരു വഴി കരമാർഗം സഹായമെത്തിക്കലാണ്. തോക്കുകള്‍ നിശ്ശബ്ദമാക്കുകയും വെടിനിർത്തല്‍ ഉറപ്പാക്കുകയും ചെയ്യേണ്ട സമയം കഴിഞ്ഞു.
വടക്കൻ ഗസ്സയിലെ ക്ഷാമത്തെക്കുറിച്ച് യു.എൻ ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഗുട്ടെറസ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment