കാണുമ്പോൾ സ്വിറ്റ്സർലൻഡ് പോലെ, അനുഭവിച്ചാലോ ഗാസാ മുനമ്പും
കാണുമ്പോൾ സ്വിറ്റ്സർലൻഡ് പോലെ, അനുഭവിച്ചാലോ ഗാസാ മുനമ്പും. കാഴ്ചയിൽ സ്വിറ്റ്സർലൻഡ്, അനുഭവപ്പെട്ടതോ ഗാസാ മുനമ്പ് പോലെ. ഇങ്ങനെയാണ് കശ്മീരീ താഴ് വരയെ മാധ്യമപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനുമിടയിലെ ചരിത്രപരമായ ഈ തർക്കം എങ്ങനെയാണ് കശ്മീരികൾ ക്കിടയിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നതിന്റെ നേർചിത്രം ഞാൻ കണ്ടെത്തി. ആപ്പിൾ തോട്ടങ്ങളിലൂടെയും മഞ്ഞുപുതച്ച പുൽത്തകിടിയിൽ കൂടെയും ഞാൻ മുന്നോട്ട് നീങ്ങി, ദാൽ തടാകത്തിലെ ബോട്ടുകളിൽ ഞാൻ സഞ്ചരിച്ചു. ദുർലഭമായി മാത്രം വരുന്ന ടൂറിസ്റ്റുകളെ കാത്തിരിക്കുകയായിരുന്നു അവ. ഓരോ നിമിഷവും പുതിയൊരു മരണ വാർത്ത കേൾക്കാൻ തയ്യാറായി നിൽക്കുന്നവരാണ് ഭൂരിപക്ഷം കശ്മീരിലും എന്ന് സത്യം എന്നെ ഏറെ ഞെട്ടിച്ചു കളഞ്ഞു. 2019 ഓഗസ്റ്റ് അഞ്ച് മുതൽ പ്രദേശത്തേക്ക് പത്രക്കാർക്ക് പ്രവേശനം വിലക്കുകയും ആയിരക്കണക്കിന് പട്ടാളക്കാരെ വിന്യസിച്ച് താഴ് വരയെ ശ്വാസം മുട്ടിക്കുകയും ചെയ്തു. നിത്യേന ബോംബുകളും അത്യാധുനിക ആയുധങ്ങളും കൊണ്ട് ലോകത്തെ ഏറ്റവും അത്യാധുനിക സൈന്യമായ ഇസ്രായേലിന്റെ ബോംബ് വർഷങ്ങളും വെടിയുണ്ടകൾ ഏറ്റുവാങ്ങി ലോകത്തെ ഏറ്റവും വലിയ നീതി നിഷേധത്തിന് ഇരകളായ ഫലസ്തീനികളുമായി കശ്മീരിനെ താരതമ്യം ചെയ്യുമ്പോൾ തന്നെ എന്നെ പ്രദേശം എത്തിപ്പെട്ട അതിഗുരുതരമായ സ്ഥിതിവിശേഷം എത്ര ഭീഥിതമാണെന്ന് നമുക്ക് മനസ്സിലാക്കാനാകും. വാഷിംഗ്ടൺ പോസ്റ്റിൽ ഈ വിഷയത്തെക്കുറിച്ച് ഇങ്ങനെയായിരുന്നു പരാമർശം, 'ഇന്ത്യയുടെ ഏറെ പുകൾപെറ്റ ജനാധിപത്യം കൂട്ടിലടക്കപെട്ടിരിക്കുന്നു'. കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ഹിന്ദുത്വ രാജ്യത്തിലേക്ക് ഒരുപടികൂടി മുന്നോട്ടുവെക്കുകയും മുസ്‌ലിം വിരുദ്ധ നടപടികൾക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയുമാണവർ. 1998 മുതൽ 2005 വരെ ഇന്ത്യയിൽ ജീവിച്ച എന്നെ സംബന്ധിച്ചിടത്തോളം മൂന്നു വർഷങ്ങൾ കൊണ്ടുണ്ടായ അസഹിഷ്ണുത വളർച്ച ഏറെ ആശ്ചര്യാജനകമാണ്. ആഗസ്റ്റിൽ മോഡി സർക്കാർ കശ്മീരികളുടെ പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ റദ്ദാക്കുകയും അതിനു മുമ്പായി തന്നെ പ്രദേശം സൈനികരെ കൊണ്ട് ഇറക്കുകയും ഇന്റർനെറ്റ് നെറ്റ് വിഛേദിച്ച് കളയുകയും ചെയ്തു. കളയുകയും ചെയ്തു . കശ്മീർ മുസ്‌ലിംങ്ങൾ അതോടെ നിരാശയും ഒറ്റപ്പെട്ടവരുമായിത്തീർന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം നടന്ന ശക്തമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മുസ്‌ലിംകളെ നിർബന്ധം പീഡിപ്പിക്കുകയും അവരെ തീവ്രവാദികളായി മുദ്രകുത്തുകയും ചെയ്യുന്നത് ഇവരുടെ സ്ഥിരം ഹോബിയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter