കാശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ഉര്‍ദുഗാന്‍ ഇന്ത്യയില്‍

 

രണ്ടു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക വരവേല്‍പ് നല്‍കി.

 പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം കശ്മീര്‍ വിഷയമടക്കം സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യതുര്‍ക്കി വ്യവസായ കരാറുകളിലും അദ്ദേഹം ഒപ്പു വച്ചേക്കും.
ജനഹിത പരിശോധനയില്‍ വിജയിച്ചതിനു ശേഷമുള്ള ഉര്‍ദുഗാന്റെ ആദ്യ വിദേശ പര്യടനമെന്ന പ്രത്യേകതയും ഇന്ത്യാ സന്ദര്‍ശനത്തിനുണ്ട്.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും മറ്റു വ്യവസായ പ്രമുഖരുമായും അദ്ദേഹം ചര്‍ച്ച നടത്തുന്ന അദ്ദേഹം ബിസിനസ് സമ്മിറ്റിലും പങ്കെടുക്കുന്നുണ്ട്. ഭാര്യ ഐമന്‍ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ കൂടെയുണ്ട്. കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ അദ്ദേഹത്തിന് ഒരുക്കിയിട്ടുള്ളത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter