ഫലസ്ഥീനികളുടെ ജീവിതം പറയുന്ന 65 മണിക്കൂര്‍ റേഡിയോ ബ്രോഡ്കാസ്റ്റുമായി  ജേര്‍ണലിസ്റ്റുകള്‍

 

ഫലസ്ഥീനിലെ നീറുന്ന വേദനകളെയും ജയില്‍ തടവുകരുടെ ജീവിതങ്ങളെയും തുറന്ന് കാണിക്കാന്‍ 65 മണിക്കൂര്‍ നീണ്ട റേഡിയോ സ്‌റ്റേഷനുമായി ഫലസ്ഥീനി ജേര്‍ണലിസ്‌ററുകള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ റേഡിയോ ബ്രോഡ് കാസ്റ്റ് നടത്തുന്നത് ജയില്‍കഴിയുന്ന ഫലസ്ഥീനി പൗരന്മാരുടെ അവസ്ഥകളും യാഥാര്‍ത്ഥ്യങ്ങളും തുറന്ന് കാണിക്കാനാണെന്ന് ത്രിദിന റേഡിയോ സ്‌റ്റേഷന്റെ കോ ഫൗണ്ടര്‍ കൂടിയായ മുഹമ്മദ് ഹാനി പറഞ്ഞു. ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് ഫലസ്ഥീനി ജനതയുടെ അവസ്ഥ വിശദീകരിക്കുന്നത് ഫാതിമ അല്‍ ഖാദിയാണ്. ഏകദേശം 6500 ഫലസ്ഥീനികളാണ് ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter