സി.എ.എക്കെതിരായ പോരാട്ടം എന്തൊക്കെ സംഭവിച്ചാലും തുടരണം-കപില്‍ സിബല്‍
ന്യൂഡല്‍ഹി: കോഴിക്കോട്ട് യു.ഡിഎഫ് നടത്തിയ മഹാ സമ്മേളനത്തിൽ പൗരത്വഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സി.എ.എക്കെതിരായ പോരാട്ടം എന്തൊക്കെ സംഭവിച്ചാലും തുടരണമെന്ന് ട്വിറ്റർ വഴി ആഹ്വാനം ചെയ്തു. 'സി.എ.എ ഭരണഘടനാ വിരുദ്ധമാണെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സി.എ.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനും പാസാക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അഥവാ നിയമം ഭരണഘടനക്കനുസരിച്ചാണെന്ന് സുപ്രിം കോടതി പ്രസ്താവിച്ചാല്‍ പ്രശ്‌നം സങ്കീര്‍ണമാവും. അതിനെ എതിര്‍ക്കുന്നത് തന്നെ പ്രശ്‌നമാവും. എന്തൊക്കെ വന്നാലും പ്രതിഷേധം തുടരുക തന്നെ വേണം- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയമായി ഒന്നിക്കുകയും നിയമത്തിനെതിരെ പോരാടുകയുമാണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter